മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്കി. ഇന്ന് വൈകീട്ടോടെ തീയതി അറിയാന്‍ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.
മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി.
നീതി ലഭിക്കുംവരെ മുനമ്പത്തുകാര്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും പുതിയ നിയമപ്രകാരമുള്ള പുനഃസംഘടന നടക്കുന്നതോടെ സമരക്കാര്‍ക്ക് സുപ്രീംകോടതിയിലടക്കം നീതി തേടിപോകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് റിജിജു ഇന്നലെ മുനമ്പത്ത് പറഞ്ഞത്. വഖഫ് ബില്ല് പാസാക്കിയതിന്റെ നന്ദി സൂചകമായി മുനമ്പത്ത് എന്‍ ഡി എ നടത്തിയ ‘നന്ദി മോദി’ പരിപാടി ഉദഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് . എന്നാല്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും,മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി . ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു . രാഷ്ട്രീയ പാര്‍ട്ടികള്‍ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് . കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സിറോ മലബാര്‍ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേര്‍ത്തു .
അതേസമയം, മുനമ്പം ഭൂ സമരം 186 ദിവസത്തിലേക്ക് കടന്നു. പ്രശ്ന പരിഹാരം നീണ്ടു പോയാല്‍ മൂന്നാംഘട്ട സമരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മുനമ്പം ജനത.
ഓപ്പറേഷന് സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…