യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.
മനുഷ്യരുടെ മുഴുവന്‍ പാപങ്ങള്‍ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവര്‍ക്ക് മാത്രമല്ല, ലോകത്തെ സര്‍വ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ദിനം. ‘പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പിക്കുന്നു,’ യേശു അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. മറ്റുള്ളവര്‍ക്കായി പീഡകള്‍ സഹിച്ച് കുരിശിലേറി.
സഹനത്തിന്റെ യാത്രയ്ക്കൊടുവിലായിരുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത മല വരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര. ചാട്ടവാറടികള്‍, പരിഹാസങ്ങള്‍. കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിച്ചു. ക്രൈസ്തവര്‍ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഈ ദിനം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കുന്നു.
ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാര്‍ത്ഥനകളും നടക്കും. യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പ്രധാനമാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവര്‍ക്കു മാത്രമല്ല, ലോകത്തെ സര്‍വ മനുഷ്യര്‍ക്കും തന്നെ വെളിച്ചം പകരുന്നതാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…