ന്യൂഡല്‍ഹി: പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്ന ആദ്യത്തെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്ത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്താന്‍ സൈനിക പോസ്റ്റ് തകര്‍ക്കുന്ന വീഡിയോ ദൃശ്യമാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. എക്‌സിലൂടെയാണ് സൈന്യം ദൃശ്യം പുറത്തുവിട്ടത്.
തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനേത്തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ജമ്മു കശ്മീരിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ രാത്രിയില്‍ സൈന്യം രാത്രിയില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ശക്തമായി ചെറുത്തതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു, പത്താന്‍കോട്ട് തുടങ്ങിയ ഇടങ്ങളിലെ മിലിട്ടറി സ്റ്റേഷനുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം.
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…