.
ഓണ്‍ലൈന്‍ തട്ടിപ്പുകാരെ നിര്‍മിതബുദ്ധി (AI) ഉപയോഗിച്ച് എങ്ങനെയാണ് നേരിടുന്നതെന്ന് വ്യക്തമാക്കി ടെക് ഭീമനായ ഗൂഗിള്‍. സെര്‍ച്ച്, ഗൂഗിള്‍ ക്രോം, ആന്‍ഡ്രോയിഡ് എന്നിവയില്‍ എഐ സാങ്കേതികവിദ്യ എങ്ങനെ നടപ്പിലാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിള്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്. മുമ്പ് കേട്ടിട്ടില്ലാത്തതരം തട്ടിപ്പുകള്‍ പോലും കണ്ടെത്താനും തടയാനും ജനറേറ്റീവ് AI സഹായിക്കുന്നുവെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. വെബ്സൈറ്റ് അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളെ നേരിടാന്‍ ക്രോം ബ്രൗസറില്‍ ഓണ്‍-ഡിവൈസ് ജെമിനി നാനോ AI മോഡലാണ് കമ്പനി ഉപയോഗിക്കുന്നത്.
പുതിയ സംവിധാനത്തിന് മുമ്പത്തേതിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ തട്ടിപ്പ് വെബ്‌സൈറ്റുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. പണം, വ്യക്തിഗത വിവരങ്ങള്‍, അല്ലെങ്കില്‍ ലോഗിന്‍ വിവരങ്ങള്‍ എന്നിവ കൈക്കലാക്കുന്നതിനായി ഉപയോക്താക്കളെ കബളിപ്പിക്കാന്‍ വ്യാജ വെബ് സൈറ്റുകളോ അപഹരിക്കപ്പെട്ട വെബ്സൈറ്റുകളോ ആണ് സാധാരണയായി തട്ടിപ്പുകാര്‍ ഉപയോഗിക്കാറുള്ളത്. ഈ തട്ടിപ്പുകളുടെ രീതി വ്യത്യസ്തമാകാമെങ്കിലും, അനുകരണം, തിടുക്കത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കല്‍, വിശ്വസിക്കാന്‍ പ്രയാസമുള്ള വാഗ്ദാനങ്ങള്‍ എന്നിവയിലൂടെ ഉപയോക്താക്കളെ കബളിപ്പിക്കുക എന്നതാണ് ഇവയുടെ പ്രധാന സ്വഭാവം.
ഫിഷിംഗ് സൈറ്റുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍, നിക്ഷേപ, ക്രിപ്റ്റോ തട്ടിപ്പുകള്‍, ടെക് സപ്പോര്‍ട്ട് തട്ടിപ്പുകള്‍, ക്ലോണ്‍ വെബ്സൈറ്റുകള്‍, സബ്സ്‌ക്രിപ്ഷന്‍ കെണികള്‍ എന്നിവ ഇത്തരം തട്ടിപ്പുകളുടെ ചില ഉദാഹരണങ്ങളാണ്. AI ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുന്ന ക്ലാസിഫയറുകള്‍ തങ്ങള്‍ മെച്ചപ്പെടുത്തിയതായി ഗൂഗിള്‍ വ്യക്തമാക്കുന്നു. ഈ മെച്ചപ്പെടുത്തലുകളോടെ, ഏതെങ്കിലും ഉപയോക്താക്കള്‍ അവ കാണുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പ് സൈറ്റുകളെ ഡീ-റാങ്ക് ചെയ്യാന്‍ ഗൂഗിളിന് സാധിക്കും. എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി ആള്‍മാറാട്ടം നടത്തുന്ന തട്ടിപ്പുകാരെ ഗൂഗിള്‍ കണ്ടെത്തിയത് ഇത്തരത്തിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. നടപടി സ്വീകരിച്ചതോടെ ഇത്തരം തട്ടിപ്പുകള്‍ 80 ശതമാനത്തിലധികം കുറഞ്ഞു.
ഗൂഗിള്‍ ക്രോം സേഫ് ബ്രൗസിംഗിന്റെ എന്‍ഹാന്‍സ്ഡ് പ്രൊട്ടക്ഷന്‍ മോഡും മെച്ചപ്പെടുത്തിയിട്ടുണ്ട്. ജെമിനി നാനോയെ ഈ മോഡ് ഇപ്പോള്‍ പിന്തുണയ്ക്കുന്നുണ്ട്. ജെമിനി നാനോയ്ക്ക് ഫിഷിംഗ് സൈറ്റുകള്‍ കണ്ടെത്താനും അവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ഗൂഗിളിനെ അറിയിക്കാനും സാധിക്കും. വെബ്സൈറ്റുകളുടെ സങ്കീര്‍ണ്ണമായ സ്വഭാവം വേര്‍തിരിച്ചെടുക്കുന്നതിലൂടെ മുമ്പ് കണ്ടിട്ടില്ലാത്ത തട്ടിപ്പുകള്‍ പോലും ജെമിനി നാനോയ്ക്ക് കണ്ടെത്താന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സംരക്ഷണം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഭാവിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ തടയാനും ഉപയോഗിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…