പ്രതീകാത്മക ചിത്രം (istockphoto)

ന്യൂഡല്‍ഹി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോക ബാങ്ക് പാക്കിസ്ഥാനോട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളില്‍ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തില്‍ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യ-പാക്ക് സംഘര്‍ഷം പരിഹരിക്കാന്‍ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യന്‍ സന്ദര്‍ശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. അതേസമയം ഉത്തര്‍ പ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960കളില്‍ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിലും തുടര്‍ന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…