ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനെതിരെ ഇന്ത്യ നടത്തുന്ന സൈനികനീക്കങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അനുഷ്‌ക ശര്‍മയും വിരാട് കോലിയും. യഥാര്‍ത്ഥ ‘ഹീറോകള്‍’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ അനുഷ്‌ക ശര്‍മ്മ ഇന്ത്യന്‍ സായുധ സേനയെ വിശേഷിപ്പിച്ചത്. രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്നതിന് കോലി സായുധ സേനയ്ക്ക് നന്ദി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ സേനയുടെ പ്രയത്‌നങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടി അനുഷ്‌ക ശര്‍മ്മ കുറിപ്പ് പങ്കുവെച്ചത്. സേനയ്ക്ക് നന്ദി പറഞ്ഞ അനുഷ്‌ക അവരെ യഥാര്‍ത്ഥ ‘ഹീറോകള്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
‘ഈ സമയങ്ങളില്‍ യഥാര്‍ത്ഥ വീരന്മാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിന് നമ്മുടെ ഇന്ത്യന്‍ സായുധ സേനയോട് എന്നും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്.’ പോസ്റ്റില്‍ ഇന്ത്യന്‍ പതാകയുടെ ഇമോജിയും അവര്‍ ചേര്‍ത്തു. കൂപ്പുകൈയുടെയും ഹൃദയത്തിന്റെയും ഇമോജിയോടൊപ്പം ‘ജയ് ഹിന്ദ്’ എന്നാണ് കോലി കമന്റ് ചെയ്തത്.
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…