ബെംഗളൂരുവിലെ മഴക്കെടുതിയില്‍ ഒരുമരണം. മഹാദേവപുരയില്‍ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് കുതിര്‍ന്നുകിടന്ന മതില്‍ ഇടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. ജോലിക്ക് പോകുംവഴിയായിരുന്നു മതില്‍ ഇടിഞ്ഞുവീഴുന്നത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് മരിച്ച ശശികല.കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തില്‍ കനത്ത മഴയാണുള്ളത്. പ്രധാന റോഡുകളിലും നഗരത്തിലെ അണ്ടര്‍ പാസുകളിലും വെള്ളം നിറഞ്ഞതിനാല്‍ വന്‍ ഗതാഗത തടസമാണ് സ്ഥലത്തുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ 15 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചു, ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. റെസിഡന്‍ഷ്യല്‍ ലെ ഔട്ടുകള്‍ ഒറ്റപ്പെട്ടു . സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ , കോറമംല , ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്. റോഡുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി.ഐഎംഡി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ ശാഖകളോ മുഴുവന്‍ മരങ്ങളോ പോലും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍, മഴക്കാലത്ത് മരങ്ങള്‍ക്കടിയില്‍ അഭയം തേടരുതെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…