കൂരിയാട് (കോട്ടയ്ക്കല്‍) : ദേശീയപാത 66ല്‍ കൂരിയാട് സര്‍വീസ് റോഡ് ഇടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാറുകള്‍ അപകടത്തില്‍പ്പെട്ടു. രണ്ടു കാറുകള്‍ക്കു മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് നിസാര പരുക്ക് മാത്രമേയുള്ളു.
കൂരിയാട് വയല്‍ നികത്തിയാണ് സര്‍വീസ് റോഡ് നിര്‍മിച്ചത്. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂര്‍ണമായും തടസപ്പെട്ടത്. വാഹനങ്ങള്‍ വികെ പടിയില്‍നിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…