ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും പാകിസ്താനെ വിമര്‍ശിച്ച് നടന്‍ രവി കിഷന്‍. ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ അയല്‍രാജ്യത്തിന് ഇന്ത്യന്‍ സായുധ സേന ‘ഉചിതമായ’ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ബിജെപി എംപി കൂടിയായ രവി കിഷന്‍.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും രവി കിഷന്‍ പറഞ്ഞു. പാകിസ്താന്‍ ഏതെങ്കിലുംവിധത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഇന്ത്യയെ പ്രകോപിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യയില്‍ നിന്ന് തക്കതായ മറുപടി ലഭിക്കും. തക്കതായ മറുപടി എങ്ങനെ നല്‍കണമെന്ന് ഇന്ത്യന്‍ സായുധ സേനയ്ക്ക് അറിയാമെന്നും സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു,ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മൗനം പാലിക്കുന്നതിന്റെ പേരില്‍ സിനിമാ മേഖല വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ബോളിവുഡ് സൂപ്പര്‍ താരങ്ങളൊന്നും ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെച്ചില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സമയത്താണ് രവി കിഷന്റെ പ്രസ്താവന വരുന്നത്.അതേസമയം, കിരണ്‍ റാവുവിന്റെ ‘ലാപതാ ലേഡീസ്’ എന്ന ചിത്രത്തിലാണ് രവി കിഷനെ അവസാനമായി പ്രേക്ഷകര്‍ കണ്ടത്. അടുത്തതായി അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, അര്‍ഷദ് വാഴ്‌സി, സഞ്ജയ് മിശ്ര എന്നിവരോടൊപ്പം ‘ധമാല്‍ 4’ എന്ന ചിത്രമാണ് രവി കിഷന്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. അടുത്ത വര്‍ഷം ഈദ് സമയത്ത് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…