ap-car-death

ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുളളില്‍ കുടുങ്ങിയ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ടത്. പിന്നാലെ അവര്‍ കാറില്‍ കയറുകയായിരുന്നു. കുട്ടികള്‍ കയറിയപ്പോള്‍ കാര്‍ അബദ്ധത്തില്‍ ലോക്കായി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ അവരുടെ സുഹൃത്തുക്കളാണ്. ഏപ്രിലില്‍, തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയില്‍ പൂട്ടിയ കാറില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് അന്ന് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…