ഓപ്പറേഷന്‍ സിന്ദൂറിനെതിരെ കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടികൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ?ഗുരുതര ആരോപണവും അദേഹം ഉന്നയിച്ചു.ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. കശ്മീരില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം നല്‍കി. വിവരം ലഭിച്ചതോടെ പ്രധാനമന്ത്രി പരിപാടി റദ്ദാക്കിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് സംഭവിക്കുമെന്ന് മോദിക്ക് അറിയാമായിരുന്നുവെന്നും ഇന്റലിജന്‍സ് എന്തുകൊണ്ട് പോലീസ് വഴി വിനോദസഞ്ചാരികള്‍ക്ക് അതേ വിവരം നല്‍കിയില്ലയെന്നും അദേഹം ചോദിച്ചു. വിവരം നല്‍കിയിരുന്നെങ്കില്‍ 26 പേരുടെ ജീവന്‍ രക്ഷിക്കപ്പെടുമായിരുന്നുവെന്ന് ഖാര്‍?ഗെ പറഞ്ഞു.”ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് മോദി ജിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ചതായി എനിക്ക് വിവരം ലഭിച്ചു, അതുകൊണ്ടാണ് മോദി ജി തന്റെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയത്. നിങ്ങളുടെ സുരക്ഷയ്ക്കായി അവിടെ പോകുന്നത് ശരിയല്ലെന്ന് ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുമ്പോള്‍, ആളുകളെ സംരക്ഷിക്കാന്‍ നിങ്ങളുടെ സുരക്ഷ, ഇന്റലിജന്‍സ്, ലോക്കല്‍ പോലീസ്, അതിര്‍ത്തി സേന എന്നിവരെ അറിയിക്കാത്തത് എന്തുകൊണ്ട്? വിവരം ലഭിച്ചപ്പോള്‍, നിങ്ങള്‍ നിങ്ങളുടെ പരിപാടി റദ്ദാക്കി, പക്ഷേ വിനോദസഞ്ചാരികളെ സംരക്ഷിക്കാന്‍ കൂടുതല്‍ സേനയെ അയച്ചില്ല…’, ഖാര്‍ഗെ ആരോപിച്ചു.ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൈനിക നടപടി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യ
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്…