തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണന്‍ ചരിഞ്ഞു. ഇന്നലെ് പുലര്‍ച്ച നാലരയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടില്‍ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണന്‍.2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വര്‍ഷങ്ങളിലാണ് ആനയോട്ടത്തില്‍ ഗോപികണ്ണന്‍ ജേതാവായത്. 2001 സെപ്തംബര്‍ മൂന്നിന് തൃശൂര്‍ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്പനെ നടയ്ക്കിരുത്തിയത്.
പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ കൊടുംഭീകരരുമായി വേദിപങ്കിട്ട് പാക് നേതാക്കള്‍
ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബയിലെ കൊടുംഭീകരരുമായി പാകിസ്താനിലെ രാഷ്ട്രീയ നേതാക്കള്‍ വേദി പങ്ക…