കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.എസ്.ദിലീപിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ശനിയാഴ്ച സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുന്നതിനിടെയാണ് ദിലീപിന്റെ കോഴിക്കോട് ചക്കോരത്തുകുളത്തിലെ ഫ്‌ലാറ്റിലും വയനാട്ടിലെ അമ്മായിപാലത്തുള്ള വീട്ടിലും ഒരു റിസോര്‍ട്ടിലും കോഴിക്കോട് കോര്‍പറേഷനിലെ ഓഫിസിലും ഒരേസമയം വിജിലന്‍സ് സംഘം എത്തിയത്.
ദിലീപിനെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്കു പിന്നാലെ വിജിലന്‍സ് സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് വിവരം. അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതിലടക്കം ആരോപണങ്ങള്‍ കോഴിക്കോട് കോര്‍പറേഷനെതിരെ മുന്‍പ് ഉയര്‍ന്നിട്ടുണ്ട്. വയനാട്ടിലും ദിലീപ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.