നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്. ഇതിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. നിലമ്പൂരില്‍ വന്നിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു യുഡിഎഫിന്റെയും പ്രകടനം. ഇതിനിടെയാണ് ചില പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. കൈയാങ്കളിയിലേക്ക് പോകുന്നതിന് മുന്നേ നേതാക്കള്‍ ഇടപെടല്‍ നടത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്വരാജും ഇന്ന് പത്രിക സമര്‍പ്പിക്കുന്നുണ്ട്. നിലവില്‍ നിലമ്പൂരില്‍ റോഡ് ഷോ നടത്തുകയാണ് സ്വരാജ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വി എ അരുണ്‍ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി : ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടര്‍ പദവിയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്…