കുമളി: അടിച്ചു ഫിറ്റായി മദ്യപാനികള്‍ റോഡരികില്‍ വീണ് കിടക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഒരു പെഗ് പോലും അടിക്കാതെ മദ്യപര്‍ വീഴുന്ന കാഴ്ച കാണണമെങ്കില്‍ കുമളി ബിവറേജസ് ഔട്ട്‌ലെറ്റിലെത്തണം. ഒരു തവണയെങ്കിലും തെന്നി വീഴാതെ ഈ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുക പ്രയാസമാണ്. കാരണം ഔട്ട്‌ലെറ്റിന് മുന്നിലുള്ള ഗ്രൗണ്ട് നിറയെ ചെളിയാണ്. ഈ ചെളിയിലൂടെ നടന്ന് വേണം മദ്യം വാങ്ങാന്‍.
നിരവധി പേരാണ് ദിവസവും ഇവിടെ തെന്നിവീഴുന്നത്. ലക്ഷങ്ങള്‍ വരുമാനമുള്ള കുമളി ബിവറേജസ് ഔട്ട്‌ലെറ്റിലെ അവസ്ഥയാണിത്. വാഹനങ്ങള്‍ കയറി ഇറങ്ങിയതോടെയാണ് ചെളി രൂക്ഷമായത്. ഉപഭോക്താക്കള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും മാനേജര്‍ കണ്ടഭാവം നടിക്കാറില്ല. നിരവധി വിദേശ വിനോദസഞ്ചാരികളടക്കമെത്തുന്ന ഔട്ട്‌ലെറ്റിലെ സ്ഥിതിയാണിത്.
മേയര്‍ തികഞ്ഞ പരാജയം, ആര്യാ രാജേന്ദ്രന് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന വിമര്‍ശനവുമായി സിപിഎം
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തി…