തൃശൂര്‍: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ജേക്കബ് ജോസഫിനെയും (ആലപ്പുഴ) സെക്രട്ടറിയായി പി.സി. ആന്റണിയെയും (തൃശൂര്‍), ട്രഷററായി ഷാജു ഡിയെയും (കൊല്ലം) തിരഞ്ഞെടുത്തുഹോണററി ചെയര്‍മാനായി ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ആധവ് അര്‍ജുനയും ലൈഫ് പ്രസിഡന്റായി പി ജെ സണ്ണിയും ചീഫ് പേട്രണ്‍ ആയി ഡോക്ടര്‍ വിജു ജേക്കബ് (സിന്തൈറ്റ് ഗ്രൂപ്പ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതാധികാര സമിതിയിലേക്ക് പി.ജെ. സണ്ണി (തൃശൂര്‍) ,മനോഹര കുമാര്‍ (മലപ്പുറം) വി സി ഹാഷിം (കണ്ണൂര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റ് അംഗങ്ങള്‍ – സീനിയര്‍ വൈസ് പ്രസിഡന്റായി ശീഹാബ് നീറുങ്കല്‍ ( എറണാകുളം) വൈസ് പ്രസിഡന്റ്മാരായി ജോയ്‌മോന്‍ പി (തിരുവനന്തപുരം) ഷാജി ജേക്കബ് പടിപ്പുരയ്ക്കല്‍ (കോട്ടയം) ഡോ രാജു ഡേവിസ് പേരപ്പാടന്‍ (തൃശൂര്‍) ഡോക്ടര്‍ പ്രിന്‍സ് കെ മറ്റം ( ഇടുക്കി)
അസോസിയേറ്റ് സെക്രട്ടറിമാര്‍ – എ.കെ.മാത്യു (വയനാട്) റോണി മാത്യു (അലപ്പുഴ) ജോര്‍ജ് സക്കറിയ (പത്തനംതിട്ട) ജോസ് സെബാസ്റ്റ്യന്‍ (കോഴിക്കോട്) ജസീം മാളിയേക്കല്‍ (കണ്ണൂര്‍)
കേരളം സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള നോമിനിയായി പ്രൊഫ. പി രഘുനാഥ് (കാസര്‍കോട്) കേരള ഒളിമ്പിക് അസോസിയേഷനിലേക്ക് നോമിനിമാരായി ഡോ പ്രിന്‍സ് കെ മറ്റം (ഇടുക്കി), അഡ്വ കെ എ സലിം (എറണാകുളം), പി സി ആന്റണി (തൃശൂര്‍) തിരഞ്ഞെടുത്തു
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ – അശോക് ബി വിക്രമന്‍ (കൊല്ലം) ബാബു പുന്നൂരാന്‍ (ആലപ്പുഴ ) അബ്ദുല്‍ ജാഫര്‍ (കോഴിക്കോട്), ടെക്. കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് സേവ്യര്‍ (തിരുവന്തപുരം) കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് (കോഴിക്കോട്) അംഗം വിനീഷ് കെ (പാലക്കാട്), റഫറി കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഡോ.ഫിലിപ്‌സ് വടക്കേക്കളം കണ്‍വീനര്‍ ബിനോയ് കെ (കണ്ണൂര്‍) അംഗം (ഫാ. റോയ് ജോസഫ് വടക്കന്‍ (തൃശൂര്‍). മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ.ഒ.ഉമ്മന്‍ (പത്തനംതിട്ട)
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍മാര്‍ – സീനിയര്‍: ബിജു ഡി തേമാന്‍ (കോട്ടയം) , U 23 21 ജയ്‌സണ്‍ പീറ്റര്‍ (എറണാകുളം ) , ജൂനിയര്‍: ഫ്രാന്‍സിസ് അസീസി (തിരുവനന്തപുരം), യൂത്ത് V V ഹരിലാല്‍ (പാലക്കാട്) ,മിനി:(സബ് ജൂനിയര്‍ ഡിവിഷന്‍) വിനീഷ് കെ (പാലക്കാട്) , കിഡ്‌സ് – ഫാ ആന്റണി കാഞ്ഞരത്തുങ്കല്‍ (കോട്ടയം)
സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ആയി ലാലു എസ് കൊല്ലം, വെബ് സൈറ്റ് ഡയറക്ടര്‍ മനോജ് സേവ്യര്‍ (തിരുവന്തപുരം) വെബ് സൈറ്റ് കോര്‍ഡിനേറ്റര്‍ ശിവനധന്‍ (വയനാട് ), ഫാസ്റ്റ് ബ്രേക്ക് മാഗസിന്‍ കോഓര്‍ഡിനേറ്റര്‍ സജി ജോര്‍ജ് (വയനാട് ) എഡിറ്റേഴ്‌സ് സുനില്‍ കെ (കാസര്‍ഗോഡ് ) ജോസഫ് ജോണ്‍ (പത്തനംതിട്ട ), നിരീക്ഷകരായി ടി ചെങ്കല്‍രായ നായിഡു (ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ),സാംബശിവന്‍, (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) സ്റ്റാലിന്‍ റാഫേല്‍ ( കേരള ഒളിമ്പിക് അസോസിയേഷന്‍) എന്നിവരും തിരഞ്ഞെടുപ്പില്‍ സന്നിഹിതരായിരുന്നു.