മലയാളികളുടെ വികാരമാണ് ചായ. ദിവസവും ഒരു കപ്പ് ചായയുമായിട്ടാണ് മിക്കവരുടെയും ദിവസം തുടങ്ങുന്നത്. ചായ കുടിച്ചില്ലെങ്കിലോ ചായ മോശമായാലോ ആ ദിവസം തന്നെ പോയിയെന്നാണ്. ചിലര്‍ കട്ടന്‍ ചായയാണ് കൂടുതലായി കുടിക്കുന്നത്. എന്നാല്‍ പലരും ചായ ഉണ്ടാക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. പക്ഷേ ചായ ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പലരും തെറ്റായ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. നന്നായി വെട്ടിത്തിളച്ച വെള്ളത്തില്‍ തേയിലപ്പൊടിയും പാലും ഒഴിച്ചാണ് പൊതുവെ എല്ലാവരും ചായ ഉണ്ടാക്കുന്നത്. എന്നാല്‍ ഈ രീതി തെറ്റാണ്. തേയിലപ്പൊടിയും കാപ്പിപ്പാെടിയും ഗുണം നല്‍കണമെങ്കില്‍ 85-90 ഡിഗ്രി തിളച്ച വെള്ളം മതിയാകും. ഫില്‍ട്ടര്‍ ചെയ്ത വെള്ളമായിരിക്കും ചായ ഉണ്ടാക്കാന്‍ നല്ലത്. അപ്പോള്‍ അമിതമായി തിളപ്പിക്കേണ്ടിവരുന്നില്ല.
ശരിയായി ചായയുണ്ടാക്കുന്ന രീതി
വെള്ളം ചെറുതായി തിളച്ച് ആവി വരുമ്പോള്‍ തീ ഓഫ് ചെയ്യുക. പിന്നീട് 30 സെക്കന്റ് കഴിഞ്ഞ് അതിലേക്ക് തേയിപ്പൊടിയോ കാപ്പിപ്പൊടിയോ ചേര്‍ക്കാം. ഇത് അടച്ച് വച്ച് മൂന്ന് – നാല് മിനിട്ട് കഴിഞ്ഞ ശേഷം അരിച്ചെടുക്കാവുന്നതാണ്. എന്നിട്ട് കുടിക്കാം. പാല്‍ ചേര്‍ത്ത ചായയിലും ഇതേ രീതി തുടരുക. ഒരിക്കലും തിളച്ചുകൊണ്ടിരിക്കുന്ന പാലില്‍ തേയിലപ്പൊടി ഇടരുത്. പകരം പാല്‍ തിളച്ചശേഷം ഓഫ് ചെയ്ത് ഒരു 30 സെക്കന്റ് കഴിഞ്ഞ് തേയില ഇടണം എന്നിട്ട് മൂന്ന് മിനിട്ട് കഴിഞ്ഞ് അരിച്ചെടുത്താല്‍ മതി. തേയിലപ്പൊടിയ്ക്ക് ഒപ്പം പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചാല്‍ ആന്റിഓക്സിഡന്റുകളുടെ ഗുണം നഷ്ടമാകുന്നു.