കൊച്ചി: ചക്ക വീണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസ് തകര്‍ന്നു. കോതമംഗലം ഡിപ്പോയുടെ ആര്‍ എസ് ഇ 34 ബസിന്റെ ഫ്രണ്ട് ഗ്ലാസാണ് ചക്ക വീണ് തകര്‍ന്നത്. ഓടക്കാലിയില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്. കര്‍ണാടക ബസിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.