ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിരവധി വര്‍ഷങ്ങളായി അനധികൃതമായി താമസിക്കുന്ന 66 ബംഗ്ലാദേശ് സ്വദേശികളെ ഡല്‍ഹി പൊലീസ് പിടികൂടി. ആവശ്യമായ രേഖകളില്ലാതെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിരവധി വര്‍ഷങ്ങളായി താമസിക്കുകയായിരുന്ന ഇവരെ ബംഗ്ലാദേശിലേക്കു നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ അനധികൃതമായാണ് രാജ്യത്ത് പ്രവേശിച്ചതെന്നും വീസ, കുടിയേറ്റ നിയമങ്ങള്‍ പാലിക്കാതെ കഴിയുകയായിരുന്നുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. ഫോറിനേഴ്‌സ് റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫിസുമായി (എഫ്ആര്‍ആര്‍ഒ) സഹകരിച്ച് ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചു. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ എഫ്ആര്‍ആര്‍ഒ പൂര്‍ത്തിയാക്കിവരുകയാണെന്നും നടപടിക്രമങ്ങള്‍ പാലിച്ച് ബംഗ്ലാദേശിലേക്ക് അയക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025