പൂനെ: നദിയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് പൂനെയില്‍ ആറ് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കുന്ദ്മലയിലാണ് അപകടം നടന്നത്. പാലം തകര്‍ന്നപ്പോള്‍ അതില്‍ ഉണ്ടായിരുന്ന 20 ഓളം വിനോദ സഞ്ചാരികള്‍ നദിയിലേക്ക് വീഴുകയായിരുന്നു. നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇനിയും നിരവധി പേരെ രക്ഷപ്പെടുത്താനുണ്ട്
Click To Comment