മമ്മൂട്ടി, വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ചിത്രത്തില്‍ 21 നായികമാരില്‍ മേഘ തോമസും. രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് 21 നായികമാരുടെ നിര. ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മേഘ തോമസ് അഞ്ചക്കള്ളകോക്കാന്‍, രേഖാചിത്രം എന്നീ ചിത്രങ്ങളിലും തിളങ്ങി. ഭാവന, റഹ്മാന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അനോമി ആണ് മേഘ തോമസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അതേസമയം സെക്കോ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന കളങ്കാവല്‍ മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത് . മമ്മൂട്ടിയുടെ വേറെ ലെവല്‍ വില്ലന്‍ കഥാപാത്രമായിരിക്കും.
വിനായകന്‍ ആണ് നായകന്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ കഥാകൃത്താണ് ജിതിന്‍ കെ. ജോസ്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ്, ബസൂക്ക എന്നിവയാണ് ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍. അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തുടര്‍ചിത്രീകരണം ഇന്ന് ശ്രീലങ്കയില്‍ ആരംഭിക്കും. നാലുദിവസം എടപ്പാളിലും ചിത്രീകരണം ഉïാകും. തുടര്‍ന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. ജൂലായില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നാണ് സൂചന.