മയാമി: 135-ാം പിറന്നാളും അച്ഛനായതിനു ശേഷമുള്ള ആദ്യ പിതൃദിനവുമായിരുന്നു ഇന്നലെ ഗോലിയാത്തിന്. 517 പൗണ്ട് ഭാരമുള്ള ഗാലപ്പഗോസ് വിഭാഗത്തിലുള്ള ആമയാണ് ഗോലിയാത്ത്. ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളില്‍ മാത്രം കാണപ്പെടുന്ന ആമകളാണിവ.
1885 ജൂണ്‍ 15 ന് ഗാലപ്പഗോസിലെ സാന്താക്രൂസ് ദ്വീപിലാണ് ഗോലിയാത്ത് ജനിച്ചതെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. 1981ല്‍ മയാമി മൃഗശാലയിലെത്തി. ഇതേ മൃഗശാലയിലെ തന്നെ ‘സ്വീറ്റ് പീ’ എന്ന ആമയിലൂടെയാണ് ഗോലിയാത്തിന് അഛനാകാന്‍ കഴിഞ്ഞത്. ‘സ്വീറ്റ് പീ’ യ്ക്കാകട്ടെ, 85നും 100നും ഇടയിലാണ് പ്രായം. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകള്‍ എണ്ണത്തില്‍ വളരെക്കുറച്ചേയുള്ളൂ.

‘ജൂണ്‍ 4 ന് എട്ട് മുട്ടകളില്‍ നിന്ന് ഒരു മുട്ട വിജയകരമായി വിരിഞ്ഞപ്പോള്‍ ഗോലിയാത്ത് ഒരു പിതാവായി,ഗോലിയാത്തിന്റെ ആദ്യ സന്തതി മാത്രമല്ല, മയാമി മൃഗശാലയുടെ ചരിത്രത്തില്‍ ഒരു ഗാലപ്പഗോസ് ആമ വിരിയുന്നത് ഇതാദ്യമാണ്, ഇത് ഒരു ചരിത്ര സംഭവമായി മാറുന്നു! മയാമി മൃഗശാല വക്താവ് റോണ്‍ മാഗില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025