ബംഗളൂരു: മലയാളികള്‍ ഏറ്റവും കൂടുതല്‍ തൊഴിലിനും പഠനത്തിനുമായി തിരഞ്ഞെടുക്കുന്ന നഗരമാണ് ബംഗളൂരു. വന്‍ ഐടി ഹബ്ബുകളും നിരവധി തൊഴില്‍ അവസരങ്ങളും ഉള്ളതിനാല്‍ കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി പേരാണ് ബംഗളൂരുവിലേക്ക് ചേക്കേറുന്നത്. അടുത്തിടെ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ കര്‍ണാടക ഹൈക്കോടതി നിര്‍ത്തലാക്കിയിരുന്നു. ഇത് മലയാളികള്‍ക്കടക്കം വന്‍ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ ഇതിനെ തുടര്‍ന്ന് ഓട്ടോ നിരക്കും വര്‍ദ്ദിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ 10 രൂപ മുതല്‍ 70 രൂപ വരെ നിരക്ക് വര്‍ദ്ധിപ്പിച്ചെന്നാണ് നഗരവാസികള്‍ പറയുന്നത്. ഉബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് കമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലായ സോയിബം ജയാനന്ദ സിംഗ് പറയുന്നു.
‘ഞാന്‍ കോറമംഗലയില്‍ നിന്ന് ലാങ്‌ഫോര്‍ഡ് റോഡിലേക്കാണ് യാത്ര ചെയ്തത്. സാധാരണയായി തിരക്കേറിയ സമയങ്ങളില്‍ നിരക്ക് 140-150 വരെയാണ്. എന്നാല്‍ അത് ചൊവ്വാഴ്ച 200 രൂപയില്‍ കൂടുതലായി ഉയര്‍ത്തി. തിരക്കേറിയ സമയങ്ങളില്‍ ഉബറിന്റെ നിരക്കുകള്‍ വളരെ കൂടുതലാണ്’- അദ്ദേഹം പറഞ്ഞു. ആപ്പിലൂടെ ബുക്ക് ചെയ്യുന്ന എല്ലാ സര്‍വീസുകള്‍ക്കും 20 രൂപ മുതല്‍ 30 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായതായി ഒരു സ്ഥിര യാത്രക്കാരന്‍ പറഞ്ഞു. എന്നിട്ടും 60 രൂപ ടിപ്പ് ചേര്‍ത്തപ്പോഴാണ് ഒരു ഓട്ടോ കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സാധാരണ നിരക്ക് 120 രൂപയാണ് ചൊവ്വാഴ്ച ‘നമ്മ യാത്രി’ 145 രൂപ യാണ് കാണിച്ചത്. ഇത് റാപ്പിഡോയും ഓലയും ഏകദേശം 160 രൂപ ഈടാക്കി’,- യാത്രക്കാരി സ്‌നേഹ ബി പറഞ്ഞു. അക്ഷയ നഗറില്‍ നിന്ന് എംജി റോഡിലേക്കുള്ള 11 കിലോമീറ്റര്‍ യാത്രയ്ക്ക് 230 രൂപ വാങ്ങിയെന്നും സാധാരണ 160 മുതല്‍ 170 വരെ നിരക്കാണ് നല്‍കുന്നതെന്നും മറ്റൊരു യാത്രക്കാരന്‍ അവകാശപ്പെടുന്നു. ബൈക്ക് ടാക്‌സി ഹൈക്കോടതി വിലക്ക് വന്നതോടെ കൂടുതല്‍ പേര്‍ ഓട്ടോ യാത്രക്കായി തിരഞ്ഞെടുത്തു. ഇതാണ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
വിധിയെഴുതി നിലമ്പൂര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാ…