ന്യൂഡല്‍ഹി: ഹൈവേ യാത്രികര്‍ക്കായി 3,000 രൂപയുടെ വാര്‍ഷിക ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തന്റെ എക്‌സ് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ലഭ്യമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആക്ടിവേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷം വരെ അല്ലെങ്കില്‍ 200 യാത്രക്കള്‍ വരെ സാധുതയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഏതാണ് ആദ്യം വരുന്നത് എന്നതിന് അനുസരിച്ച് ഈ പാസ് ഉപയോഗിക്കാം. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ് മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ (നാഷണല്‍ ഹൈവേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ), MoRTH (റോഡ് ഗതാഗത ഹൈവേ മന്ത്രാലയം) എന്നീ ഔദ്യാഗിക വെബ്‌സൈറ്റുകളിലും ഉടന്‍ ലഭ്യമാക്കും.
രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞുമായ യാത്രകള്‍ക്ക് വാര്‍ഷിക പാസ് സഹായിക്കുന്നതായി ഗഡ്കരി പറഞ്ഞു. 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ടോള്‍ പ്ലാസകളെ കുറിച്ചുള്ള ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കുന്നതിനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോള്‍ പെയ്‌മെന്റുകള്‍ ലളിതമാക്കുന്നതിനുമാണ് ഈ നയം. കാത്തിരിപ്പ് സമയം കുറയ്ക്കുക, തിരക്ക് കുറയ്ക്കുക, ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ കുറയ്ക്കുക തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നല്‍കുക എന്നതാണ് വാര്‍ഷിക പാസ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.
വിധിയെഴുതി നിലമ്പൂര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാ…