ചാറ്റ് ജിപിടിയുടെ ഇമേജ് നിര്‍മാണ കഴിവുകള്‍ ഇനി വാട്സാപ്പിലും ലഭിക്കും. ചാറ്റ് ജിപിടിയുടെ വെബ് വേര്‍ഷനിലും ആപ്പിലും മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കുവാനുള്ള സൗകര്യം ഇതുവരെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ വാട്സാപ്പില്‍ ലഭ്യമായ ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിച്ചും ചിത്രങ്ങള്‍ നിര്‍മിക്കാം.
വാട്സാപ്പില്‍ ചാറ്റ് ജിപിടി സേവനം ലഭ്യമായ രാജ്യങ്ങളിലെല്ലാം ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. വാട്സാപ്പ് ചാറ്റുകള്‍ക്ക് ആവശ്യമായ ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ചിത്രങ്ങള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. സൗജന്യമായി ഇത് ഉപയോഗിക്കാം. എന്നാല്‍ ഒരു ദിവസം ഒരു ചിത്രം മാത്രമേ ഉപയോഗിക്കാനാവൂ. ഒരു ചിത്രം നിര്‍മിച്ചതിന് ശേഷം 24 മണിക്കൂറിന് ശേഷം മാത്രമേ അടുത്ത ചിത്രം നിര്‍മിക്കാനാവൂ. മാത്രവുമല്ല ചിത്രങ്ങള്‍ നിര്‍മിച്ചുവരാന്‍ ഏകദേശം 2 മിനിറ്റെങ്കിലും എടുക്കുന്നുണ്ട്.
വാട്സാപ്പില്‍ എങ്ങനെ ചിത്രങ്ങള്‍ നിര്‍മിക്കാം
• +1 (800) 242-8478 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് നമ്പറിലേക്കുള്ള ചാറ്റ് തുറക്കുകയോ ചെയ്യുക. Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം.
• ശേഷം നിങ്ങള്‍ക്ക് എന്ത് ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നല്‍കുക.
• രണ്ട് മിനിറ്റ് കൊണ്ട് ആദ്യ ചിത്രം നിര്‍മിച്ചു നല്‍കും
• വീണ്ടും ചിത്രം നിര്‍മിക്കാന്‍ ശ്രമിക്കുമ്പോള്‍, സൗജന്യ പരിധി കഴിഞ്ഞുവെന്നും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്നുമുള്ള സന്ദേശം ലഭിക്കും.
• ഇതോടൊപ്പം ചാറ്റ് ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെടുന്ന യുആര്‍എല്‍ ചാറ്റില്‍ ലഭിക്കും. ഇത് തുറന്ന് നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിനെ ചാറ്റ് ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.
• നിങ്ങള്‍ ചാറ്റ് ജിപിടി വരിക്കാരാണെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരു ദിവസം തന്നെ നിര്‍മിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിധിയെഴുതി നിലമ്പൂര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാ…