ലോകത്തിലേറ്റവും വമ്പന്‍ ജീവി നീലത്തിമിംഗലം ആണെന്നാണ് നാം സ്‌കൂള്‍ കാലം മുതല്‍ തന്നെ പഠിച്ചിട്ടുള്ളത്. കരയിലെ വമ്പന്‍ ആനയും കടലില്‍ നീലത്തിമിംഗലവും എന്നത് കാണാതെ പഠിക്കാത്തവരില്ല. ഇടയ്ക്ക് ലോകത്ത് ഇന്നുവരെ ജീവിച്ചിരുന്ന ജീവികളില്‍ പെറുസിറ്റസ് കൊളോസസ് എന്ന കോടിക്കണക്കിന് വര്‍ഷം മുന്‍പുണ്ടായിരുന്ന ജീവിയാണ് ഏറ്റവും വമ്പന്‍ എന്ന് വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ജീവനോടെയുള്ളവയില്‍ ഏറ്റവും വലുത് നീലത്തിമിംഗലമല്ല പകരം

മറൈന്‍ ബയോളജി എന്ന സയന്‍സ് പ്രസിദ്ധീകരണത്തില്‍ ലോകത്തിലേറ്റവും വലുപ്പമുള്ള ജീവിയായി കണ്ടെത്തിയിരിക്കുന്നത് ലയണ്‍സ് മേന്‍ ജെല്ലി ഫിഷ് എന്ന ജീവിയെയാണ്. സിംഹത്തിന്റെ സട പോലെ നീളമേറിയ സ്പര്‍ശന ഗ്രാഹി (ടെന്‍ടക്കിള്‍സ്) ഉള്ള ഈ ജെല്ലി ഫിഷിന് റെക്കോഡിന് ഇടയാക്കിയത് അവയുടെ ഈ സ്പര്‍ശന ഗ്രാഹി തന്നെയാണ്. സാധാരണഗതിയില്‍ ഇവയുടെ ശരീരം എട്ടടി വരെ (രണ്ട് മീറ്റര്‍) നീളമുള്ളവയാണ്. എന്നാല്‍ ഇവയുടെ സ്പര്‍ശന ഗ്രാഹിയുടെ നീളംകൂടി കണക്കാക്കുമ്പോള്‍ അത് 60 അടി (18 മീറ്റര്‍) വരെയാണ് സാധാരണ ഉണ്ടാകുക. അപൂര്‍വമായി ചിലവ 120 അടി (36 മീറ്റര്‍) വരെ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഒത്ത വലുപ്പമുള്ള ഒരു നീലത്തിമിംഗലം പരമാവധി 115 അടി (35 മീറ്റര്‍) വരെയാണ് വളരുക. ഈ കണക്ക് നോക്കുമ്പോഴാണ് ലയണ്‍സ് മേന്‍ ജെല്ലി ഫിഷ് വലിയ ജീവിയാകുന്നത്. പത്ത് നില കെട്ടിടത്തിന്റെയത്ര നീളമേറിയ കൈകള്‍ ലയണ്‍സ് മേന്‍ ജെല്ലി ഫിഷിനുണ്ടാകുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.
ഈ സ്പര്‍ശന ഗ്രാഹികളുപയോഗിച്ചാണ് ഇവ ഇരപിടിക്കുന്നത്. ചെറുമത്സ്യങ്ങള്‍, ഞണ്ട്, ചെമ്മീന്‍, കക്ക മുതലായ ക്രസ്റ്റീഷ്യന്‍ വിഭാഗത്തില്‍ പെട്ടവ, മൂണ്‍ ജെല്ലി ഫിഷുകള്‍ എന്നിവയെയൊക്കെയാണ് ഇവ ഭക്ഷണമാക്കുന്നത്. നീളമേറിയ കൈകളുണ്ടെങ്കിലും ലയണ്‍സ് മേന്‍ ജെല്ലി ഫിഷ് വളരെ പ്രകോപനം സൃഷ്ടിക്കുന്ന ഒരു ജീവിയല്ല. എന്നാല്‍ ഇവയുടെ ടെന്‍ടക്കിള്‍സ് കൊണ്ട് കുത്തേറ്റാല്‍ ഏറെ വേദനയുളവാക്കുന്നതാണ്. ചെറുജീവികള്‍ കുത്തേറ്റാല്‍ മരവിച്ചുപോകുകയും അനങ്ങാനാകാതെ നില്‍ക്കുകയും ചെയ്യും.ഇവയ്ക്ക് തലച്ചോറില്ല. പകരം നാഡികളുടെ ഒരു വ്യൂഹം വഴിയാണ് കാര്യങ്ങളറിയുന്നത്. ഇവയ്ക്ക് ശരീരത്തില്‍ രക്തവുമില്ല. 95 ശതമാനവും ഇവയുടെ ശരീരത്തില്‍ ജലമാണ്

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025