
കാരക്കാസ്: രാഷ്ട്രീയ അസ്ഥിരതയാല്‍ കലങ്ങിമറിയുന്ന വെനിസ്വേലയില്‍ ആരുടെയും പ്രിയപുത്രയല്ല ഇക്കുറി സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ മരിയ കൊറീന മച്ചാഡോ. സര്‍ക്കാരിനെ എതിര്‍ക്കുന്ന വിമതര്‍ അവരെ എക്കാലവും നോട്ടമിട്ടു. ഭരണകൂട അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് സര്‍ക്കാരിന്റെ നോട്ടപ്പുള്ളി. അവര്‍ സായുധ പോരാട്ടത്തിന് നേതൃത്വം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം. മൃദുസമീപനക്കാരിയും കപടനേതാവാണെന്നും കടുത്ത വിമര്‍ശനം. ഇതിനെല്ലാമിടയിലും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മരിയ വെനസ്വേലയ്ക്ക് പുറത്ത് വലിയ ആകര്‍ഷണകേന്ദ്രമല്ല.
ഇസ്രയേലിനോട് അടുപ്പമുള്ള നേതാവാണ് മരിയ കൊറിന മച്ചാഡോ. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കോളാസ് മഡുറോ വിജയിച്ചതായി തിരഞ്ഞെടുപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ആണ് യഥാര്‍ത്ഥ വിജയിയെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു വാദം. തുടര്‍ന്ന്
വെനിസ്വേലയില്‍ ‘ഭരണമാറ്റം’ നടപ്പിലാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മച്ചാഡോ, ബെഞ്ചമിന്‍ നെതന്യാഹുവിന് കത്ത് അയച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. വെനിസ്വേലയിലെ ‘കൊടുംകുറ്റവാളികളെ’ ഇസ്രയേല്‍ പിന്തുണയ്ക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍ ആരോപിച്ചു. അതെക്കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞത് ഇങ്ങനെയാണ്,
”രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അറിയപ്പെടുന്ന ഏറ്റവും വലിയ അക്രമം നടത്തുന്നത് ഇവരാണ്. പലസ്തീനിലും പ്രത്യേകിച്ച് ഗാസ മുനമ്പിലും ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍. വെനിസ്വേലന്‍ തീവ്ര വലതുപക്ഷത്തെ ഇസ്രയേല്‍ പിന്തുണയ്ക്കുകയും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും അക്രമാസക്തമായ രീതികളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം.”
യുദ്ധക്കുറ്റവാളി, കുട്ടികളുടെയും സ്ത്രീകളുടെയും കൊലപാതകികള്‍, വെനിസ്വേലയിലെ ഫാസിസ്റ്റ് കുറ്റവാളികളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര കുറ്റവാളി എന്നൊക്കെയാണ് ഇസ്രയേലിനെ ഗില്‍ വിശേഷിപ്പിച്ചത്.
അതേസമയം, എല്ലാ പീഡനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപ്പുറം കൊറീന വെനിസ്വേലന്‍ സ്വാതന്ത്ര്യങ്ങള്‍ക്കായി പോരാടുന്നവരുടെ യഥാര്‍ത്ഥ നേതാവായി നിലകൊണ്ടു. 2024 ജൂലായ് 28-ലെ തിരഞ്ഞെടുപ്പില്‍ മച്ചാഡോയുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയോട് രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെട്ടതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് മഡൂറോ അധികാരം പിടിച്ചു.
”മഡൂറോ വെനിസ്വേലയുടെ പ്രസിഡന്റല്ല. അദ്ദേഹത്തിന്റെ ഭരണകൂടം നിയമാനുസൃത സര്‍ക്കാരുമല്ല. ഒരു രാജ്യത്തെ നിയന്ത്രണത്തിലാക്കിയ മയക്കുമരുന്ന്-ഭീകരവാദ സംഘടനയായ ‘കാര്‍ട്ടല്‍ ഓഫ് ദി സണ്‍സി’ന്റെ നേതാവാണ് മഡൂറോ.” യു.എസ്. ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ ആരോപിക്കുന്നു
2002-ല്‍ സുമതേ എന്ന സിവില്‍ സൊസൈറ്റി എന്‍.ജി.ഒയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു മരിയ കൊറീന. 2010-ല്‍ ആദ്യമായി കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ മരിയ പെറുവിലെ ലിമയില്‍ വിമാനമിറങ്ങിയ ദിവസം തന്നെ അവര്‍ വെനസ്വേലയിലേക്കു മടങ്ങി. അതിനുശേഷം ഇന്നുവരെ ഭരണകൂടത്തിനെതിരെ പോരാടുകയാണ് മരിയ.
‘ദി കൊളാപ്‌സ് ഓഫ് വെനസ്വേല: സ്‌കോര്‍ച്ച്ഡ് എര്‍ത്ത് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക് ഡിക്ലൈന്‍, 2012-2020’ എന്ന തന്റെ പുസ്തകത്തില്‍, വെനസ്വേലയില്‍ വ്യക്തിപരമായും കുടുംബപരമായും വേരുകളുള്ള, ഡെന്‍വര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ഫ്രാന്‍സിസ്‌കോ റോഡ്രിഗസ്,
മുന്‍ പ്രസിഡന്റ് ആയ ഹ്യൂഗോ ഷാവേസിനും മഡൂറോയ്ക്കും എതിരെ ശക്തമായ പോരാട്ടം നടത്താത്തതിന് മരിയ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മരിയ കൊറീന. എക്‌സില്‍ 62 ലക്ഷം അനുയായികളും ഇന്‍സ്റ്റാഗ്രാമില്‍ 86 ലക്ഷം അനുയായികളുമുണ്ട്.
ആഭ്യന്തയുദ്ധകാലത്ത് ജനങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ നിയമവിധേയമാക്കുന്നതിന് എതിരെ മരിയ വോട്ട് ചെയ്തിരുന്നു. ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവരുടെ കൈവശം 1.3 കോടി രജിസ്റ്റര്‍ ചെയ്യാത്ത ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
ഇന്നലെ, 2024 ജൂലൈ 28-ലെ തിരഞ്ഞെടുപ്പ് മോഷണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വീഡിയോയില്‍ മച്ചാഡോ വളരെ വ്യക്തമായാണ് സംസാരിച്ചത്. അവര്‍
വെനിസ്വേലയിലെ തിരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ച് നിരന്തരമായി സംസാരിക്കാറുണ്ട് മരിയ. 2024 ജൂലായില്‍ ഒരു വീഡിയോയില്‍ അവര്‍ സൈന്യത്തെയും പോലീസിനെയും കുറ്റപ്പെടുത്തുന്നുണ്ട്. സംഘടിക്കാനും സമ്മര്‍ദ്ദം ചെലുത്താനും അച്ചടക്കത്തോടെ അപലപിക്കാനും അവര്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടു.













