
തിരുവനന്തപുരം: ചെന്നൈയിലെ ‘മന്ത്ര’യും ‘സ്മാര്‍ട്ട് ക്രിയേഷന്‍സും’ ഒന്ന് തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരി തന്നെയാണ് മന്ത്രയുടെയും ഉടമ. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഒരു ഫ്‌ലാഗ്ഷിപ്പ് ബ്രാന്‍ഡ് ആണ് മന്ത്ര. ഈ രണ്ട് സ്ഥാപനങ്ങളും ചെന്നൈയില്‍ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയാണ് പ്രവര്‍ത്തിക്കുന്നത്.
ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ തങ്കപ്പാളികള്‍ ഏറ്റെടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അയാള്‍ ഈ പാളികള്‍ ആദ്യം ബെംഗളൂരുവില്‍ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൈദരാബാദില്‍ വെച്ച് നാഗേഷ് എന്ന് പേരുള്ള ഒരാളുടെ പക്കലാണ് ഈ സ്വര്‍ണപ്പാളികള്‍ കൈമാറിയത്. നാഗേഷ് 39 ദിവസം ഹൈദരാബാദില്‍ സ്വര്‍ണപ്പാളികള്‍ കൈവശം വെച്ചിരുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളികളുമായി എത്തിയത്.
എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഹൈദരാബാദില്‍ നിന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് എത്തിയത് യഥാര്‍ത്ഥ പാളി അല്ല എന്ന് സംശയമുന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഹൈദരാബാദില്‍ വെച്ച് എന്ത് സംഭവിച്ചു എന്നതാണ് എല്ലാ ദുരൂഹതകള്‍ക്കും കാരണം. 2019-ല്‍ സ്വര്‍ണ്ണപ്പാളി കൊണ്ടുപോയത് ഹൈദരാബാദ് മന്ത്രയിലേക്കാണോ എന്നും നാഗേഷ്, മന്ത്രയുമായി ബന്ധപ്പെട്ട ആളാണോ എന്നുമാണ് നിലവില്‍ സംശയമുയര്‍ന്നിട്ടുള്ളത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമയായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയില്‍ തന്നെയുള്ള സ്ഥാപനമാണ് മന്ത്ര. ചെന്നൈയില്‍ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയിട്ടാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജിഎസ്ടി അഡ്രസ്സില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും രണ്ട് പോസ്റ്റ് ഓഫീസ് ആണ്. ഹൈദരാബാദിലെ ‘മന്ത്ര’ ഗോള്‍ഡ് കോട്ടിങ്‌സിന്റെ ഫ്രാഞ്ചൈസിയും പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്.
സെക്കന്ദരാബാദില്‍ പ്രവര്‍ത്തിക്കുന്ന മന്ത്ര ഗോള്‍ഡ് കോട്ടിങ്‌സ് എന്ന ഈ സ്ഥാപനം 2019 ഏപ്രില്‍ 1-ന് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. സ്ഥാപനം ഗോള്‍ഡ് പ്ലേറ്റിങ് സര്‍വീസസ്, ഗിഫ്റ്റ്‌സ്, പൂജാ റൂം കണ്‍സെപ്റ്റ്, ടെമ്പിള്‍ ആര്‍ക്കിടെക്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതായി ഈ പോസ്റ്റില്‍ പറയുന്നു. ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോയത് 2019 ജൂലൈയിലാണ്. ആ സമയത്ത് മന്ത്രയുടെ ഹൈദരാബാദ് ഫ്രാഞ്ചൈസി അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.
മന്ത്രയിലേക്കാണ് നാഗേഷ് ഈ സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതെങ്കില്‍, അവിടെവെച്ച് ഇത് ഉരുക്കി മാറ്റുകയോ അല്ലെങ്കില്‍ ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുകയോ ചെയ്തു എന്നും സംശയിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളി പങ്കജ് ഭണ്ഡാരിയുടെ കൈവശം തന്നെയാണ് എത്തിയിരിക്കുന്നത് എന്നും, അവിടെവെച്ചാണ് പാളിയില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്നുമാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…

















