
അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി
നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താന്‍ ടീമിലുണ്ടായിരിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മത്സരത്തിന് മുമ്പായി തന്റെ അവസ്ഥ വിലയിരുത്തിയായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ അമേരിക്കന്‍ ടൂര്‍ണമെന്റ് ആയ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായി കളിക്കുകയാണ് മെസി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം, ”ഒരു ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അസാധാരണമായ ഒന്നാണ്. ഞാന്‍ അവിടെ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവിടെയുണ്ടെങ്കില്‍ എന്റെ ദേശീയ ടീമിനെ സഹായിക്കുന്നതില്‍ ഒരു പ്രധാന ഭാഗവാക്കാകാന്‍ എനിക്ക് സാധിക്കുമെന്നാണ് ആഗ്രഹം” -അഭിമുഖത്തില്‍ താരം പറയുന്നു.













