
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം റസൂല്‍ പൂക്കുട്ടി ഏറ്റെടുത്തു. ഗുരുതുല്യന്മാരായിട്ടുള്ളവര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ അംഗങ്ങള്‍ ചുമതലയേറ്റ ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ പങ്കെടുത്തില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഭരണം എന്നതിനെ പവര്‍ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്‌സ് എന്ന ഭാഗത്തിന് കൂടി ഊന്നല്‍
കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു..’IFFK മാത്രമല്ല അധ്യക്ഷന്റെ ഉത്തരവാദിത്വം. അങ്ങനെ ഒരു രീതി ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചലച്ചിത്രമേള നടക്കുമ്പോള്‍ താന്‍ ലണ്ടനില്‍ ആയിരിക്കും. ഏറ്റവും അധികം വിമര്‍ശനം നേരിടുന്ന വിഭാഗമാണ് ഞങ്ങളുടേത്. എന്റെ നാട്.. എന്റെ സിനിമ… ഇവിടേക്ക് എന്നെ തിരിച്ചു വിളിക്കുമ്പോള്‍ വരണം.’ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.
പ്രേംകുമാറിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് അറിയില്ല. കേരളം അല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ. എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. സിനിമയുടെ സാങ്കേതിക വിഭാഗത്തെ സര്‍ക്കാര്‍ എത്ര നന്നായി കാണുന്നുവെന്നതാണ് തന്റെ അധ്യക്ഷ സ്ഥാനമെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരളമല്ലേ, വിവാദങ്ങള്‍ ഉണ്ടാകുമല്ലോ, എല്ലാം ജനാധിപത്യത്തിന്റെ ഭാഗം’; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം റസൂല്‍ പൂക്കുട്ടി
\
.
E-PAPER
…










