ഹൈദരാബാദ്: ആന്ധ്രാപ്രദേശലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏകാദശി ദിനത്തില്‍ ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കാസിബുഗ്ഗ പോലീസ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്നി   ന്ത്രണവിധേയമാക്കി.ദാരുണമായ സംഭവത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ എന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

E-PAPER