
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരതിന്റെ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു. സ്റ്റോപ്പുകള്‍ അനുവദിച്ചതടക്കമുള്ള ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വെ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചേക്കും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. രാത്രി 11 മണിയോടെ കെഎസ്ആര്‍ ബംഗളൂരുവിലെത്തും. തിരിച്ച് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് എറണാകുളത്ത് എത്തും. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകള്‍. ഈ മാസം പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരത് സര്‍വീസ് എന്നത് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളില്‍ ഉള്‍പ്പെടെ നാട്ടിലെത്താന്‍ കഴിയാതെ വലയുന്ന സമയങ്ങളില്‍ കൊള്ള നിരക്കാണ് സ്വകാര്യ ബസുകാര്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ ഈ കൊള്ളയ്ക്ക് ഒരു പരിധി വരെ അറുതിയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേയ്ക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. പുതിയ വന്ദേഭാരത് സര്‍വീസ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും











