തൃശ്ശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില് മഞ്ഞുമ്മല് ബോയ്‌സ് അവാര്ഡുകള് വാരിക്കൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്, തിരക്കഥ അടക്കം ഏഴ് അവാര്ഡുകള് സിനിമ സ്വന്തമാക്കി. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമയെ അവിസ്മരണീയമാക്കിയ ഷംല ഹംസയാണ് മികച്ച നടി. ബൊഗെയ്‌ന് വില്ലയിലെ അഭിനയത്തിന് ജ്യോതിര്മയിക്ക് പ്രത്യേക പരാമര്ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര് മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി.
തൃശൂര് രാമനിലയത്തില് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന് പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് റസൂല് പൂക്കുട്ടി തുടങ്ങിയവര് പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില് വന്നത്. ജൂറി സ്‌ക്രീനിങ് രണ്ടുദിവസം മുന്പാണ് പൂര്ത്തിയായത്.
പുരസ്‌കാരങ്ങള്‍ ഇങ്ങനെ:
മികച്ച നടന്‍ – മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി – ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം -ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശനാ രാജേന്ദ്രന്‍ (പാരഡൈസ്)
അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം -ടൊവിനോ തോമസ് (ARM), ആസിഫ് അലി (കിഷ്‌കിന്ധാ കാണ്ഡം)
മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാര്‍ഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ – പായല്‍ കപാഡിയ -പ്രഭയായ് നിനച്ചതെല്ലാം
വിഷ്വല്‍ എഫക്റ്റ് – ARM
നവാഗത സംവിധായകന്‍ -ഫാസില്‍ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ
ജനപ്രിയചിത്രം -പ്രേമലു
നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ന്‍വില്ല
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് -പെണ്‍ -സയനോര-ബറോസ്
ആണ്‍ -രാജേഷ് ഗോപി -ബറോസ്
വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ന്‍വില്ല
മേക്കപ്പ് -റോണക്‌സ് സേവ്യര്‍ – ഭ്രമയുഗം, ബൊഗെയ്ന്‍വില്ല
ശബ്ദരൂപകല്പന – ഷിജിന്‍ മെല്‍വിന്‍, അഭിഷേക് -മഞ്ഞുമ്മല്‍ ബോയ്‌സ്
സിങ്ക് സൗണ്ട് -അജയന്‍ അടാട്ട് -പണി
കലാസംവിധാനം-അജയന്‍ ചാലിശ്ശേരി -മഞ്ഞുമ്മല്‍ ബോയ്‌സ്
എഡിറ്റിംഗ് -സൂരജ് -കിഷ്‌കിന്ധാകാണ്ഡം
മികച്ച പിന്നണി ഗായിക- സെബ ടോമി (ചിത്രം: അം അഃ)
മികച്ച പിന്നണി ഗായകന്‍- കെ.എസ്. ഹരിശങ്കര്‍ ( ഗാനം: കിളിയേ, ചിത്രം: എആര്‍എം)
മികച്ച സംഗീത സംവിധായകന്‍(പശ്ചാത്തലസംഗീതം)- ക്രിസ്റ്റോ ക്‌സേവ്യര്‍ ( ചിത്രം: ഭ്രമയുഗം)
മികച്ച സംഗീത സംവിധായകന്‍- സുഷിന്‍ ശ്യാം (ചിത്രം: ബോഗേയ്ന്‍വില്ല)
മികച്ച ഗാനരചയിതാവ്- വേടന്‍ (ഗാനം:കുതന്ത്രം, ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച തിരക്കഥ(അഡാപ്‌റ്റേഷന്‍)- 1. ലാജോ ജോസ് 2. അമല്‍ നീരദ് (ചിത്രം: ബോഗേയ്ന്‍വില്ല)
മികച്ച തിരക്കഥാകൃത്ത്- ചിദംബരം (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (ചിത്രം: മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച കഥാകൃത്ത്- പ്രസന്ന വിത്താനഗെ (ചിത്രം: പാരഡൈസ്)

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

E-PAPER