
തിരുവനന്തപുരം: ഗുജറാത്തില്‍ സ്ഥാപിതമായ ഇലക്ട്രിക് ടൂ-വീലര്‍ ബ്രാന്‍ഡായ ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയില്‍ പ്രവേശിച്ചു. ബ്രാന്‍ഡിന്റെ എക്സ്‌ക്ലൂസീവ് ഷോറൂം ജില്ലയിലെ ഔദ്യോഗിക ഡീലറായ നന്ദവനം മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനു രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഷൈന്‍, സ്റ്റാര്‍, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ-സ്പീഡ് മോഡലായ ഫീനിക്‌സുമാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.പുതിയ ബൈക്കുകളും മോപെഡുകളും അടുത്ത ജനുവരിയില്‍ വിപണിയില്‍ എത്തിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി. 2026-ഓടെ ഹൈ-പെര്‍ഫോര്‍മന്‍സ് സൂപ്പര്‍ ബൈക്കുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. സ്റ്റാര്‍,ഷൈന്‍ എന്നിവയാണ് ജനപ്രിയ മോഡലുകള്‍. അതേസമയം ആധുനിക രൂപകല്പനയിലൂടെ ഡോഡോ യുവജനങ്ങളുടെ മനസ്സില്‍ ഇടം നേടി. എല്ലാ മോഡലുകളും 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാവുന്നതും ഒറ്റ ചാര്‍ജില്‍ 90 മുതല്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നതുമാണ്. ലോ സ്പീഡ് വകഭേദങ്ങളില്‍ 250 വാട്ട് മോട്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഹൈ സ്പീഡ് മോഡലായ ഫീനിക്സില്‍ 1500 വാട്ട് മോട്ടറാണുളളത്. ഫീനിക്സ് മോഡലില്‍ ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, മൊബൈല്‍ ആപ്പ് നിയന്ത്രണം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 65,000 മുതല്‍ 1.1 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 45-ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് കമ്പനിക്കുളളത്. നന്ദവനം മോട്ടോഴ്‌സുമായുളള കൂട്ടുകെട്ട് ബിയു4-ന്റെ ദക്ഷിണേന്ത്യന്‍ വിപണിക്ക് കരുത്തേകുമെന്ന് ബിയു4 ഓട്ടോ സ്ഥാപകനായ ഉര്‍വിഷ് ഷാ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഗ്രീന്‍ മൊബിലിറ്റി മിഷന്‍ പിന്തുണയ്ക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, അവബോധ പരിപാടികള്‍, പ്രദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇലക്ട്രിക് വെഹിക്കിള്‍ നവീകരണങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിര ഗതാഗത ദൗത്യത്തില്‍ കമ്പനി സജീവമായി പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സഹകരണം കേരളത്തിലെ ഇലക്ട്രിക് ടൂ-വീലര്‍ വിപണിയില്‍ പുതുമയാര്‍ന്ന മികച്ച ഓപ്ഷനുകള്‍ സൃഷ്ടിക്കുമെന്ന് നന്ദവനം മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനു രാഘവന്‍ അഭിപ്രായപ്പെട്ടു. ഉര്‍വിഷ് ഷാ, ബിന്ദി ഷാ ദമ്പതികള്‍ ചേര്‍ന്നാണ് ബിയു4 ഓട്ടോ BU4 AUTO സ്ഥാപിച്ചത്.

E-PAPER
…










