ന്യൂഡല്ഹി: വിമാനയാത്രക്കാര്ക്ക് സന്തോഷവാര്ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്ജ് നല്കാതെ ടിക്കറ്റുകള് റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡിജിസിഎ).
ടിക്കറ്റ് റീഫണ്ട്, കാന്‌സലേഷന് ചട്ടങ്ങള് കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. ഇതിന്റെ കരടുരൂപം തയ്യാറാക്കിക്കഴിഞ്ഞു. ടിക്കറ്റിന്റെ തുക പൂര്ണമായും തിരിച്ചുകിട്ടുന്ന സൗകര്യം എല്ലാ എയര്‌ലൈനുകള്ക്കും ബാധകമാണ്. എന്നാല്, ചില നിബന്ധനകള് പാലിക്കേണ്ടതുണ്ട്.ആഭ്യന്തര സര്വീസുകളുടെ കാര്യത്തിലാണെങ്കില്, ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് അഞ്ചുദിവസമെങ്കിലും മുന്‌പേ ആയിരിക്കണം. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിലാണെങ്കില് ഇത് പതിനഞ്ചുദിവസമാണ്. ഇതിനിപ്പുറമാണെങ്കില് സാധാരണഗതിയിലുള്ള കാന്‌സലേഷന് ചാര്ജ് നല്‌കേണ്ടിവരും.
ം.











