വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ മുന്നില്‍! പുതിയ സ്വച്ഛ് സര്‍വേഷന്‍ 2025 റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, മാലിന്യം, പൊതുശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ നമ്മുടെ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ യാത്രക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. എപ്പോഴും യാത്രകളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന മലയാളി സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് ഗൗരവകരമാണ്. കേരളത്തില്‍ നിന്നുള്ളവര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളുമായ പല നഗരങ്ങളും രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം!ആദ്യ പത്തില്‍ മൂന്ന് ദക്ഷിണന്ത്യന്‍ നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 4823 പോയിന്റോടെ തമിഴ്‌നാട്ടിലെ മധുരയാണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തിയത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റുള്ള ബെംഗളൂരു അഞ്ചാമതുമാണ്.
തലസ്ഥാനമായ ഡല്‍ഹിയും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്. അതേസമയം ഗ്രേറ്റര്‍ മുംബൈ എട്ടാം സ്ഥാനത്താണ്. നഗരനിര്‍മാണത്തിലും മാലിന്യ നിര്‍മാര്‍ജനത്തിലും അടിസ്ഥാനപരമായ വീഴ്ചകള്‍ വ്യക്തമാകുന്നുവെന്നതാണ് റിപ്പോര്‍ട്ടിന്റെ സൂചന.
1. മധുര – 48232
2. ലുധിയാന – 52723
3. ചെന്നൈ – 68224
4. റാഞ്ചി – 68355
5. ബംഗളൂരു – 68426
6. ധന്‍ബാദ് – 71967
7. ഫരീദാബാദ് – 73298
8. ഗ്രേറ്റര്‍ മുംബൈ – 74199
9. ശ്രീനഗര്‍ – 748810
10. ഡല്‍ഹി – 7920
മാലിന്യ സംസ്‌കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയാറാക്കിയത്. കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിര്‍മാര്‍ജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിങ്ങില്‍ ഇത്തവണത്തെ പ്രധാന വെല്ലുവിളികളായി കണ്ടെത്തിയിട്ടുള്ളത്.











