മണിക്കൂറില്‍180 കിലോമീറ്ററാണ് ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരത് എക്‌സ്പ്രസിന്റെ പരമാവധി വേഗത. പക്ഷെ സാധാരണ ട്രാക്കുകളിലേക്ക് കടക്കുമ്പോള്‍ ഏകദേശം 80 കിലോമീറ്ററായിരിക്കും ഇതിന്റെ വേഗത. എന്നാല്‍ കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ പാഞ്ഞു പോകുന്ന ട്രെയിന്‍ നമ്മുടെ തൊട്ടപ്പുറത്തെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ. അതേ അങ്ങനെയൊരു ട്രെയിനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോക റെയില്‍വേ ചരിത്രത്തില്‍ തന്നെ പുത്തന്‍ റെക്കാഡ് സൃഷ്ടിച്ച് ചൈനയാണ് പുതിയ മിന്നല്‍ ട്രെയിന്‍ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 890 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ‘സിആര്‍450’ എന്ന ഹൈസ്പീഡ് ട്രെയിനാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുന്നത്. ജപ്പാനിലെ ഹൈസ്പീഡ് ട്രെയിനുകളെപ്പോലും കടത്തിവെട്ടിയാണ് ചൈനയുടെ പുതിയ പരീക്ഷണം. ഇങ്ങനെയൊരു ട്രെയിന്‍ കേരളത്തില്‍ വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് പോകാന്‍ കഷ്ടിച്ച് ഒന്നരമണിക്കൂര്‍ പോലും ആകില്ലെന്നുള്ളതാണ് സത്യം.ട്രയല്‍ റണ്ണിനിടെ ‘സിആര്‍450’ കൈവരിച്ച 896 കി.മീ വേഗത മുന്‍പ് ജപ്പാന്റെ ‘എല്‍സീറോ സീരിസ് മാഗ്ലെവ്’ എന്ന ട്രെയിനിന്റെ മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗതയെന്ന റെക്കാഡിനെ നിഷ്പ്രഭമാക്കിയാണ് ചൈനയുടെ മുന്നേറ്റം. അതായത് ഒരു വെടിയുണ്ടയുടെ വേഗതയെ പോലും വെല്ലുന്ന അതിവേഗ റെയില്‍ ഗതാഗതത്തിന്റെ ലോകത്തേക്കാണ് ചൈന ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്.ഷാംഗ്ഹായ് -ചെംഗ്ഡു അതിവേഗ റെയില്‍ ഇടനാഴിയിലാണ് ‘സിആര്‍450’ എന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡിസൈന്‍ മികവാണ് വേഗതയ്ക്ക് പിന്നിലെ രഹസ്യം. പരുന്തിന്തിന്റെ ആകൃതിയിലുള്ള മുന്‍ഭാഗവും ഭാരം കുറഞ്ഞ രൂപ കല്പനയുമാണ് വേഗതയ്ക്ക് പിന്നിലെ രഹസ്യം. അഞ്ച് വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ചൈനീസ് അക്കാദമി ഓഫ് റെയില്‍വേ സയന്‍സ് ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. സാങ്കേതിക വെല്ലുവിളികളും അപകടസാദ്ധ്യതകളും നിലനിന്നിട്ടും ഹൈസ്പീഡ് ട്രെയിനുകളുടെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ലോകത്തിന് മുന്നില്‍ ചൈന വീണ്ടും തെളിയിച്ചിരിക്ക
Click To Comment











