പുതുതലമുറയില്‍ ശാസ്ത്രബോധം വളര്‍ത്താനും ശാസ്ത്രീയ ചിന്ത പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഭാരതസര്‍ക്കാരാണ് ദേശീയ ശാസ്ത്രദിനം സംഘടിപ്പിക്കുന്നത്. രാഷ്ട്രപുരോഗതിക്ക് ശാസ്ത്രവഴിയിലൂടെയുളള മുന്നേറ്റം അനിവാര്യമാണെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.
ദേശീയ ശാസ്ത്ര ദിനാചരണ ചരിത്രം :- വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സി.വി.രാമന്‍, രാമന്‍ ഇഫക്ട് എന്ന പ്രതിഭാസം 1928 ഫെബ്രുവരി 28-ന് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഇന്ന് ദേശീയ ശാസ്ത്രദിനം ആയി തിരഞ്ഞെടുത്തത്. ഈ കണ്ടുപിടിത്തത്തിന് 1930-ല്‍ സി. വി. രാമന് നോബല്‍ ലഭിച്ചു. ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്തൃത്തിനുള്ള നോബല്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തം സ്ഥിരീകരിച്ച നിര്‍ണ്ണായകമായ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് ദേശീയ ശാസ്ത്രദിനം കൊണ്ടാടുന്നത്. 1986-മുതലാണ് ഈ ദിനാചരണം തുടങ്ങിയത്. രാജ്യവ്യാപകമായ ചര്‍ച്ചകള്‍, പൊതുപരിപാടികള്‍, പ്രസംഗങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവയിലൂടെ ഈ ദിനം ശാസ്ത്രത്തിനായി ഭാരതീയര്‍ മാറ്റിവയ്ക്കുന്നു. ശാസ്ത്രാഭിമുഖ്യം വളര്‍ത്തുകയെന്നതായിരുന്നു 2014-ലെ ശാസ്ത്രദിനാചരണത്തിന്റെ മുഖ്യ വിഷയം. ശാസ്ത്രം രാഷ്ട്രനിര്‍മ്മാണത്തിന് എന്നതായിരുന്നു 2015-ലെ വിഷയം. രാഷ്ട്ര വികസനത്തിനായി പൊതുജനങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുക എന്നതായിരുന്നു 2017-ലെ മുദ്രാവാക്യം. ടരശലിരല ംശവേീൗ േൃലഹശഴശീി ശ െഘമാല, ൃലഹശഴശീി ംശവേീൗ േരെശലിരല ശ െയഹശിറ ! എന്നതാണ് 2018-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം.
കല്‍ക്കത്ത സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് 1921-ല്‍ പ്രൊഫ. രാമന്‍ ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയിലേയ്ക്ക് പോകുമ്പോള്‍ മെഡിറ്ററേനിയന്‍ കടലിന്റെയും അതിലെ മഞ്ഞുമലകളുടെയും നീലനിറത്തില്‍ ആകൃഷ്ടനായി. അത് കൗതുകപൂര്‍വ്വം വീക്ഷിച്ച രാമന്‍ അതിന്റെ കാരണത്തില്‍ ജിജ്ഞാസുവായി. അകാശനീലിമയുടെ പ്രതിഫലനമല്ല അതെന്നും സൂര്യപ്രകാശം ജലത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ പ്രകാശരശ്മികള്‍ ജലത•ാത്രകളില്‍ തട്ടിയുണ്ടാകുന്ന പ്രകാശത്തിന്റെ ചിതറല്‍ മൂലമാണ് അതെന്നും മനസ്സിലാക്കി. ഈ ചിതറല്‍ നടക്കുമ്പോള്‍ താരതമേ്യന ഊര്‍ജ്ജാധിക്യമുള്ള ചിലപ്രകാശതരംഗങ്ങള്‍ കൂടുതല്‍ ശക്തമായി ചിതറുകയും അവ കാണപ്പെടുകയും ചെയ്യുന്നു. അങ്ങനെ ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമന്‍ പ്രഭാവം.
നെഹ്‌റുവും ശാസ്ത്രബോധവും – ആധുനിക ഇന്ത്യയില്‍ ശാസ്ത്രബോധം അനിവാര്യമാണെന്ന് ഏറ്റവും കൂടുതല്‍ ബോധ്യപ്പൈട്ടതും അതിനായി അനവതരം യത്‌നിച്ചതും ഇന്ത്യന്‍ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണ്. ശാസ്ത്രബോധം (ടരശലിശേളശര ലോുലൃ) എന്ന പദം ആദ്യമായി ഉപയോഗിച്ചതും അദ്ദേഹമാണ്. ശാസ്ത്രം നല്‍കുന്ന പുത്തന്‍ സത്യങ്ങള്‍ അംഗീകരിക്കുകയും പഴയതിനെ തിരസ്‌ക്കരിക്കുകയും മാത്രമല്ല, ശാസ്ത്രത്തിന്റെ സത്തയ്ക്ക് എതിരായതിനെ ഉപേക്ഷിക്കാനുളള സന്നദ്ധത കൂടിയാണ് ശാസ്ത്രബോധം എന്ന് അദ്ദേഹം ഇന്ത്യയെ കണ്ടെത്തലില്‍ (ഉശരെീ്‌ലൃ്യ ീള കിറശമ) കുറിച്ചു. ശാസ്ത്രനേട്ടങ്ങള്‍ ഉപയോഗിച്ച് ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ശാസ്ത്രീയജീവിത വീക്ഷണം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നെഹറുവിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചുളള ഓര്‍മ്മപ്പെടുത്തലാണ്. സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല നിത്യജീവിതത്തില്‍ ശാസ്ത്രീയ ചിന്താഗതികളും ശാസ്ത്രീയ വീക്ഷണവും പുലര്‍ത്താനും നാം ബാദ്ധ്യസ്ഥരാണ്.
ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യന്‍ ശാസ്ത്ര പ്രതിഭ – ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ട ഇന്നത്തെ തിരുച്ചിറപ്പളളിയില്‍ 1888 നവംബര്‍ 7-നാണ് സി.വി.രാമന്‍ ജനിച്ചത്. ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായാണ് രാമന്‍ ജനിച്ചത്. പഠനത്തില്‍ എന്നും ഒന്നാമനായിരുന്ന ആ ബാലന്‍ ലഘുവായസാധനസാമഗ്രികള്‍കൊണ്ട് സ്വന്തമായി ഒരു ഡൈനമോയുടെ മാതൃക അക്കാലത്ത് നിര്‍മ്മിക്കുകയുണ്ടായി. പതിമൂന്നാം വയസ്സില്‍ സെക്കന്ററി വിദ്യാഭ്യാസം സ്വര്‍ണ്ണ മെഡലോടെ പൂര്‍ത്തിയാക്കിയ രാമന്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഒന്നാമതായി ബി.എ.യും എം.എ.യും പാസ്സായി. ഈയവസരത്തില്‍ ത്രികോണ സ്ഫടികപ്രിസം ഉപയോഗിച്ചുളള പരീക്ഷണത്തില്‍ വിശേഷപ്പെട്ട ഒരു പ്രതിഭാസം കാണുകയുണ്ടായി. പല ശാസ്ത്രഗ്രന്ഥങ്ങള്‍ നോക്കിയെങ്കിലും പ്രസ്തുത പ്രതിഭാസത്തെപ്പറ്റി ഒന്നും മനസ്സിലാക്കാന്‍ രാമനു കഴിഞ്ഞില്ല. പരീക്ഷണം ഒരു പ്രബന്ധമായെഴുതി ഇംഗ്ലണ്ടിലെ ഒരു ശാസ്ത്രമാസികയില്‍ പ്രസിദ്ധപ്പെടുത്തി. നേച്ചര്‍, ഫിലോസഫിക്കല്‍ മാഗസിന്‍ എന്നിവിയില്‍ വീണ്ടും ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. പ്രകാശം, ശബ്ദം തുടങ്ങിയ വിഭാഗങ്ങളില്‍ നിരന്തരം പരീക്ഷണങ്ങളലേര്‍പ്പെടുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്ത രാമന്‍ കല്‍ക്കത്തയില്‍ ഇന്ത്യന്‍ ആഡിറ്റ് ആന്റ് അക്കൗണ്ട് സര്‍വ്വീസില്‍ ഫിനാന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് അക്കൗണ്ട് ജനറലായി ഔദേ്യാഗിക ജീവിതമാരംഭിച്ചു. 1917-ല്‍ ഈ ജോലിയുപേക്ഷിച്ച് കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഭൗതികശാസ്ത്രവിഭാഗത്തില്‍ പ്രൊഫസര്‍ ആയി നിയമിതനായി. ഈ കാലത്ത് കമ്പനം, ശബ്ദം, സംഗീത ഉപകരണങ്ങള്‍, അള്‍ട്രാസോണിക് ഡിഫ്രാക്ഷന്‍, ഫോട്ടോ ഇലക്ട്രിസിറ്റി, കൊളോജിയല്‍ എക്‌സ്‌റേ ഡിഫ്രാക്ഷന്‍ മാഗ്നെറ്റോണ്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണങ്ങളില്‍ മുഴുകി.
ഓക്‌സ്ഫഡിലെ സര്‍വ്വകലാശാലാ മീറ്റിംഗില്‍ 1921-ലും കാനഡായിലെ ശാസ്ത്രകൂട്ടായ്മയില്‍ 1924-ലും സംബന്ധിച്ചു. ഇതേ വര്‍ഷം ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം ലഭിച്ചു. 1925-ല്‍ മോസ്‌ക്കോയില്‍ നടന്ന റഷ്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. 1926-ല്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫിസിക്‌സ് ആരംഭിച്ചു. 1928-ല്‍ രാമന്‍ ഇഫക്ട് സമര്‍പ്പിച്ചു. 1929-ല്‍ സര്‍ പദവി ലഭിച്ചു. 1930-ല്‍ നോബല്‍ സമ്മാനം നേടി. 1933-ല്‍ അദ്ദേഹം ബംഗ്‌ളുരൂവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടറും 1937 മുതല്‍ 1948 വരെ പ്രൊഫസറുമായി. പിന്നീട് ബംഗ്‌ളുരൂവില്‍ തന്നെ രാമന്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ജീവിതാവസാനം വരെ ഡയറക്ടറായിരുന്നു. 1941-ല്‍ ഫ്രാങ്ക്‌ലിന്‍ മെഡല്‍. 1954-ല്‍ ഭാരതരത്‌നം, 1957-ല്‍ സോവിയറ്റ് യൂണിയന്‍ ലെനിന്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഈ അതുല്യപ്രതിഭയെ തേടിയെത്തി. 1970 നവംബര്‍ 21-നാണ് സി. വി. രാമന്‍ അന്തരിച്ചത്.
ശാസ്ത്രം നന്നായി കൂടുതല്‍ പഠിക്കാനും, ശാസ്ത്രം കൂടുതല്‍ സാമൂഹ്യമൂല്യമുളള സാങ്കേതിക വിദ്യകള്‍ ഉത്പാദിപ്പിക്കാനും കഴിയുമാറ് ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ചോദ്യം ചെയ്യലിന്റെയും ശരിയായ ഉത്തരങ്ങള്‍ കണ്ടെത്തലിന്റെയും മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുപോകുന്നതിനുളള പരിശ്രമമാണ് ഇന്നിന്റെ ആവശ്യം എന്ന ബോധ്യം ഈ ദിനത്തില്‍ ഏവര്‍ക്കും വേണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025