കൊച്ചി: ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ കോടതിയില്‍. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്മ അറിയാതെ പണം പിന്‍വലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..

കണ്ഠരര് മോഹനര്‍ക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാങ്കില്‍ പോകാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീര്‍പ്പിന് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്ത…