ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജെറ്റ് എയര്‍വേസ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. വന്‍ സാമ്പത്തിക പ്രതിസന്ധിലായിരുന്ന വിമാന കമ്പനി പണം സമാഹരിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

അടിയന്തിരമായി ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യത്തില്‍ 400 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുക എന്ന തീരുമാനമെടുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.

ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏപ്രില്‍ 18 മുതല്‍ നിര്‍ത്തലാക്കിയിരുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും 8000 കോടി രൂപയുടെ കടം നിലനില്‍ക്കുന്നതുമാണ് കമ്പനിയെ പ്രതിരോധത്തിലാക്കിയത്. നിലവില്‍ പത്തില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. അപ്രതീക്ഷിതമായി ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് യാത്രക്കാരെ വലച്ചു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സില്‍നിന്ന് ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കഴിഞ്ഞ മാസം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞിരുന്നു. കുടിശിക തീര്‍ക്കാതായതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് അബുദാബിയിലെ ഇത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വേയ്സിന്റെ 24 ശതമാനം ഓഹരി വാങ്ങിയെങ്കിലും പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ കാരണം സാമ്പത്തിക സ്തംഭനാവസ്ഥ; 1.10 കോടി ജനങ്ങള്‍ കടുത്ത ദാരിദ്രത്തിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക്…