Agriculture
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍; അന്നം തരുന്നവരെ ജയിലില്‍ ഇടുന്നത് തെറ്റെന്നും കെജ്രിവാള്‍
വിവിധ ആവശ്യങ്ങള്‍ ഉനയിച്ച കര്‍ഷകര്‍ ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ നടത്തുന്ന മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.അന്നം തരുന്നവരെ ജയിലില്‍ ഇടുന്നത് തെറ്റാണെന്നും കര്‍ഷകരുടേത് ന്യായമായ ആവശ്യമാണ് എന്നും കര്‍ഷകരുടെ മാര്‍ച്ചിനെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഡല്‍ഹിയിലെ ബവാന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥന സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ജനാധിപത്യത്തില്‍ സമാധാനപരമായ പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് പറഞ്ഞ കെജ്രിവാള്‍…
Read More »കര്‍ഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് : സംഭവത്തില്‍ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണന്‍ ; ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാന്‍ നിര്‍ദേശം
ആലപ്പുഴ: കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെ ജി പ്രസാദന്റെ് വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തില്‍ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണന്‍.കോര്‍പറേഷന്‍ വായ്പയില്‍ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.എസ്സി എസ്ടി കോര്‍പറേഷനാണ് നോട്ടിസ് അയച്ചത്. കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്. കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ…
Read More »വന്യമൃഗ ശല്യം മൂലം കൃഷിനാശം
തൊടുപുഴ: അഞ്ച് വര്‍ഷത്തിനിടെ വന്യമൃഗ ശല്യം മൂലം ജില്ലയില്‍ 47.24 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. 2019 മുതല്‍ 2023 വരെ 28 ഹെക്ടറിലായി 4724226 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. വാഴ, കരിമ്ബ്, കുരുമുളക്, റബര്‍, തെങ്ങ്, ഏലം എന്നിങ്ങനെയാണ് കൃഷി നാശം കുടുതലും. കാന്തല്ലൂര്‍, മാങ്കുളം, മന്നാം കണ്ടം, മറയൂര്‍, ചക്കുപള്ളം, ഉപ്പുതറ, വണ്ടന്‍മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ മേഖലകളിലാണ് കൂടുതലും കൃഷി നാശം.റിപ്പോര്‍ട്ട് ചെയ്യാത്തതുള്‍പ്പെടെ 50 ലക്ഷം രൂപക്ക്…
Read More »ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് ഡിജിറ്റലൈസേഷന്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), റോബോട്ടിക്സ്, അണ്‍ക്രൂഡ് ഏവിയേഷന്‍ സിസ്റ്റങ്ങള്‍, സെന്‍സറുകള്‍, കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ ഫാം പ്രൊഡക്ഷന്‍ സിസ്റ്റത്തിലേക്ക് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനെയാണ് കൃഷിയുടെ ഡിജിറ്റലൈസേഷന്‍ വിവരിക്കുന്നത്.2017-18ല്‍ ഇന്ത്യയിലെ എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും ഉത്പാദനം 275 ദശലക്ഷം ടണ്‍ (MT) ആയിരിക്കുമെന്ന് പ്രവചിക്കപ്പെട്ടു.ലോകത്തില്‍ പയറുവര്‍ഗ്ഗങ്ങളുടെ ഏറ്റവും മികച്ച ഉത്പാദകരും (മൊത്തം ഉല്‍പ്പാദനത്തിന്റെ 25 ശതമാനം), പയര്‍വര്‍ഗ്ഗങ്ങളുടെ വലിയ ഉപഭോക്താവും (മൊത്തം ഉപഭോഗത്തിന്റെ 27 ശതമാനം), പയര്‍വര്‍ഗ്ഗങ്ങളുടെ മികച്ച ഇറക്കുമതിക്കാരും (14…
Read More »ഗ്യാസും വേണ്ട വിറകും വേണ്ട; പച്ചവെള്ളത്തില്‍ അരമണിക്കൂര്‍ അരി ഇട്ടാല്‍ മതി, നല്ല രുചികരമായ ചോറ് തയ്യാര്‍
ഇന്നും കേരളത്തില്‍ കൂടുതല്‍ പേരും ഉച്ചഭക്ഷണമായി കഴിക്കുന്നത് ചോറും കറികളുമാണ്. അതിനാല്‍ തന്നെ നമ്മുടെ ഭക്ഷണത്തില്‍ ചോറിന്റെ പ്രാധാന്യവും വലുതാണ്.എന്നാല്‍ പാചകത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവാകുന്നത് ചോറു വയ്ക്കാനാണ്. ജോലിക്ക് പോകുന്നവരാണെങ്കില്‍ ഏറെ പേരും വിഷമിക്കുന്നതും അരി സമയത്തിന് വേകാത്തതിന്റെ പേരിലാകും. ഇതിന് പരിഹാരമാവുകയാണ് അഘോനി ബോറ എന്ന അരി.വെള്ളത്തില്‍ ഇട്ട് തിളപ്പിക്കാതെ തന്നെ ചോറിന്റെ രൂപത്തിലാകുന്ന അരിയാണ് അഘോനി ബോറ. അരമണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ട് വച്ചിരുന്നാല്‍ ഭക്ഷ്യയോഗ്യമായ…
Read More »ചാഴി വ്യാപനം കൂടുന്നു, താവളമാക്കുന്ന മരങ്ങള്‍ ഉണങ്ങുന്നു; ആളുകള്‍ ആശങ്കയില്‍
മേലൂര്‍ പൂലാനിയിലും സമീപ പ്രദേശങ്ങളിലും ചാഴി വ്യാപിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയില്‍. പൂലാനിക്കു പുറമേ കുറുപ്പത്തും ചാഴി പെരുകുന്നതായി പ്രദേശവാസികള്‍ പറയുന്നു. മുരിക്ക്, കൊന്ന എന്നിവിടങ്ങളിലാണ് ഇവ കൂട്ടമായി കാണപ്പെടുന്നത്. ഇവ അപകടകാരികളല്ലെങ്കിലും കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടമുണ്ടാക്കുമോ എന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.മരങ്ങള്‍ക്കു പുറമേ കൃഷിയിടങ്ങളിലും ഇവ കൂട്ടത്തോടെ താവളമാക്കുന്നുണ്ട്. താവളമാക്കുന്ന മരങ്ങളുടെ ചില്ലകള്‍ ഉണങ്ങുന്നു. ആഫ്രിക്കന്‍ ഒച്ചിന്റെയും മാനീച്ചയുടെയും ശല്യം രൂക്ഷമായ മേഖലയാണിത്. ചാഴിയും വ്യാപിച്ചതോടെ പ്രതിവിധി അന്വേഷിക്കുകയാണു നാട്ടുകാര്‍.
Read More »തേയില വില കൂപ്പുകുത്തുന്നു; ദുരിതത്തില്‍ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍
തിരുവനന്തപുരം: ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കി തേയില വില കൂപ്പുകുത്തുന്നു. 30 രൂപ വിലയുണ്ടായിരുന്ന പച്ചക്കൊളുന്തിന് ഇപ്പോള്‍ വില 10 രൂപയിലെത്തി.ഇതോടെ ഈ സീസണില്‍ വലിയ നഷ്ടം നേരിടുമെന്ന ഭീതിയിലാണ് ജില്ലയിലെ നൂറുകണക്കിനു ചെറുകിട തേയില കര്‍ഷകര്‍.കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തേയില ഉല്‍പാദനത്തില്‍ കുറവുണ്ടായി. ഇതോടെയാണ് തേയില ഇറക്കുമതി ചെയ്തു തുടങ്ങിയത്. ഇറക്കുമതി വര്‍ധിച്ചതോടെ തേയില കൊളുന്തിന്റെ വില ഇടിഞ്ഞു. നൂറുകണക്കിനു ചെറുകിട തേയില…
Read More »ഇക്കൊല്ലവും കരുവാറ്റയില്‍ ഭീതിപടര്‍ത്തി പക്ഷിപ്പനി; കരുവാറ്റയില്‍ ഇന്നലെ മാത്രം കൊന്നത് 22,000 താറാവുകളെ
ഹരിപ്പാട്: കരുവാറ്റയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച 22,000 താറാവുകളെ കൊന്നു. മൃഗസംരക്ഷണവകുപ്പും ഗ്രാമപ്പഞ്ചായത്തും സഹകരിച്ചാണ് നടപടി. ഒരാഴ്ചമുന്‍പെടുത്ത സാംപിളില്‍ രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഇതിനോടകം കരുവാറ്റയില്‍ മാത്രമായി അയ്യായിരത്തിലധികം താറാവുകള്‍ ചത്തിട്ടുണ്ട്. ഓരോ കര്‍ഷകനും ദിനംപ്രതി 400 മുതല്‍ 600 വരെ താറാവുകളെ നഷ്ടപ്പെടുന്നുണ്ട്. 120 ദിവസത്തോളം പ്രായമുള്ള താറാവുകളാണ് കരുവാറ്റയിലുള്ളത്. ഒരുമാസത്തിനുശേഷം മുട്ടയിട്ടുതുടങ്ങുമായിരുന്നു. ക്രിസ്മസിന് ഇറച്ചിക്കു വില്‍ക്കാമെന്നു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതദുരന്തം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.താറാവുകള്‍ കൂട്ടത്തോടെ…
Read More »വേലിയേറ്റത്തില്‍ കായല്‍ കരകവിഞ്ഞു; വീടുകളില്‍ വെള്ളക്കെട്ട്
പൂച്ചാക്കല്‍: വേലിയറ്റത്തില്‍ കായല്‍ കരകവിഞ്ഞതോടെ തീരത്തെ വീടുകളില്‍ വെള്ളംകയറി. മുന്‍പു മഴക്കാലത്തു മാത്രമാണ് കായല്‍ത്തീരമേഖലയില്‍ വെള്ളപ്പൊക്കമുണ്ടാകാറുള്ളത്. ഇപ്പോള്‍ വേലിയേറ്റം മഴയെയും കടത്തിവെട്ടുന്ന കാഴ്ചയാണ്. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലാണിതു കൂടുതല്‍.പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്ത് മേഖലകളില്‍ കായല്‍ കവിഞ്ഞാണു വീടുകളില്‍ വെള്ളമെത്തുന്നത്. പാണാവള്ളി പഞ്ചായത്തിലെ അഞ്ചുതുരുത്ത് കായലിനു സമാനമായിട്ടുണ്ട്. വേലിയേറ്റത്തില്‍ കരയിലേക്കു വെള്ളം കയറുന്നുണ്ട്.വീടുകളുടെ അടിത്തറയുടെ നിരപ്പില്‍വരെ വെള്ളം കയറിയിട്ടുണ്ട്. കായലിനു തൊട്ടടുത്തുള്ള വീടുകളുടെ ഉള്ളിലും…
Read More »കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാനം;റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ക്ഷണിച്ചില്ലെന്ന് പരാതി
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിലേക്ക് റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ ക്ഷണിച്ചില്ലെന്ന് പരാതി.2016ലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും 2014ലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുമായി ഓഫ്ലൈനിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടിയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ക്ഷണിച്ചില്ലെന്നാണ് ആരോപണം. മാത്രമല്ല, ബി.എസ്സി അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ റാങ്ക് ജേതാക്കള്‍ക്കും വെള്ളായണി കാര്‍ഷിക കോളജിലെ എം.എസ്സി റാങ്ക് ജേതാക്കള്‍ക്കും ഉള്‍പ്പെടെ ക്ഷണക്കത്ത് നല്‍കുകയോ ഇക്കാര്യം അറിയിക്കുക പോലുമോ ഉണ്ടായില്ല. ബിരുദദാനത്തില് പങ്കെടുത്ത്…
Read More »