Art & Literature
കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
ഒരുകവിതകൂടി ഞാന്‍ എഴുതിവെയ്ക്കാം എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിയ്ക്കാന്‍ നിറമിഴികളോടെകേരളപ്രണാമം കടുംബാഗംങ്ങള്‍
Read More »ഗാന്ധി കരയുന്നുവോ?
ഗാന്ധി കരയുന്നുവോ? ഡോ. വി ജി പ്രദീപ് കുമാർ ഇന്ത്യതൻ മണ്ണിലുറങ്ങുന്ന ഗാന്ധി തൻ ആത്മാവിനുള്ളിലെ അന്തരംഗങ്ങളിൽ മുറിവേറ്റു വേദനിക്കുന്നതിൻ രോദനം ഉച്ചത്തിലുയരുന്നു ഭാരതഭൂവിതിൻ ചക്രവാളങ്ങളിൽ മാറ്റൊലി കണക്കവേ അക്രമം ചൂഷണം ദാരിദ്ര്യമില്ലാത്ത കൊള്ളരുതായ്മകളൊന്നുമേയില്ലാത്ത സോദരരായി നാമൊന്നായി മാറുന്ന ഭാരതമെവിടെന്നു കേഴുന്നു ഗാന്ധിജി… സ്വാതന്ത്ര്യ ലബ്ധി തന്നേഴു ദശാബ്ദങ്ങൾ കാലചക്രത്തിൽ തെളിമങ്ങി മായവേ സ്വാതന്ത്യത്തിൻ പൊരുൾ തേടി വലയുന്ന ഭാരതമക്കളിന്നന്തിച്ചു നിൽക്കുന്നു സത്യ,സമത്വ,സ്വയം പ്രഭാ പൂരമാം രാമരാജ്യത്തിന്നാത്മാവിതെവിടെയോ? അധികാരമഴിമതിക്കാക്കമായ് മാറ്റുന്നൊ…
Read More »KERALA PRANAMAM ONAM NOSTALGIA – കവിത – കൊവിഡ് കാലം – ബി.കെ.ദിനേശ് കുമാർ
കവിത കൊവിഡ് കാലം ബി.കെ.ദിനേശ് കുമാർ മൃത്യുബോധത്തിനഗാധതതകളിൽ കൊറോണാ വൈറസുകളിഴയുന്നു പ്രതീക്ഷകളിൽസ്വപ്നങ്ങളിൽ ചിത്രശലഭച്ചിറകുകൾകൊഴിയുന്നു കനിവിനായ്‌കേഴുന്നവാക്കുകൾ മാസ്‌കിനുള്ളിൽപിടഞ്ഞുമരിക്കുന്നു മനസ്സിനീണങ്ങളിൽ അശാന്തി ശ്രുതി ഭംഗങ്ങളുയരുന്നു കാൽവെളളപൊളളുന്ന ടാർവഴികളിൽ ദാഹിച്ചുവലയുന്ന ജീവിതകിതപ്പുകൾ ഇടക്കിടെയെല്ലാം കൊന്നൊടുക്കിപായുന്ന കണ്ണില്ലാക്രൂരവണ്ടിചക്രങ്ങൾ ദൂരങ്ങൾതാണ്ടുന്ന പലായനങ്ങളിൽ ജീവിതചുമടിന്റെ ചിതകളെരിയുന്നു മാവേലിതാണ്ടിയ വഴികളിൽ ഒടുങ്ങാത്തജീവിതകെടുതികൾ മങ്ങിയൊരോണനി ലാവിൽ വിടരുന്നമധുസൂനങ്ങളിൽ മരണത്തിന്റെയിരുൾ മന്ദഹാസം നിറയുന്നു.
Read More »പ്രണയലേഖനം
മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ എഴുതിയിട്ടുണ്ട്. സോംഗ് ഓഫ് ദ വിച്ച് എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ കോളേജില്‍ എക്കണോമിക്‌സ് വിഭാഗം മേധാവിയാണ് ബിന്ദു.
Read More »മണ്ണിന്റെ പുത്രൻ ( കവിത – ഡോ. വി ജി പ്രദീപ് കുമാർ)
ഡോ. വി ജി പ്രദീപ് കുമാർ ചേറും ചെളിയും പുരണ്ടോരു കാളകൾ തൻ മുതുകിലടിച്ചും കരിക്കോൽ വലിച്ചും പണിഞ്ഞവൻ മണ്ണിനെ പൊന്നാക്കി മാറ്റിയ കാലത്തിനോർമ്മക ളുള്ളിൽ കുളിർ കോരി ചിത്രം വരയ്ക്കവെ മനസ്സിൻ മരീചിക മാത്രമിതെന്നോർത്തവൻ കൂനിക്കിടപ്പൂ തൻ കുടിലിന്റെ മൂലയിൽ പോയകാലത്തിൻ തെളി മങ്ങിയൊരോർമ്മകൾ നീറീ മനമതിൻ കോണതിലിവിടെയോ കൂലിയായ് കിട്ടുന്ന നാലണകൊണ്ടവൻ പാതിരാവാവോളമോടിക്കിതച്ചിട്ടും ഉരിയരിയൊപ്പിക്കാൻ പെട്ട പാടോർത്തവൻ അധ്വാനമാണന്നവനു പകലന്തിയാവോളം ഇരു വയർ നിറയ്ക്കാനതുകൊണ്ടുമാവില്ല അന്തിയ്ക്കുമോന്താനൊരു തവി…
Read More »അഴകിന്റെ അപരമണ്ഡലം ( ഹരിത എം )
ഹരിത എം ആൺനോട്ടങ്ങളിലാണ് സ്ത്രീ സൗന്ദര്യത്തിന്റെ നിർവചനം പരുവപ്പെട്ടത്. സ്വർണ്ണ നിറമാർന്ന ഉടലും, റോസാപ്പൂ ചുണ്ടുകളും, ഗോൾഡൻ റേഷ്യോ ഒത്ത മേനിയും ചേർന്നതാണ് സൗന്ദര്യത്തിന്റെ വരേണ്യരൂപമെന്ന് പറഞ്ഞു പഠിപ്പിച്ച ആണധികാര സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അഴകിന്റെ സമാന്തര രൂപമാതൃക ഇന്ത്യൻ സിനിമയിൽ രൂപമെടുക്കുന്നത്. ശരീരത്തിന്റെ സമൃദ്ധി മാത്രമായിരുന്നില്ല, വ്യക്തി പ്രഭാവം കൊണ്ടും, തെരെഞ്ഞെടുത്ത കഥാപാത്രത്തിന് നൽകിയ നിരന്തര വൈവിധ്യം കൊണ്ടും ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ചില നടിമാരെ പരിശോധിക്കാം. കനകദുർഗ ‘കാട്…
Read More »ഗ്രേസിയിൽ നിന്ന് സാറാജോസഫിലേക്ക് (ഹരിത എം)
ഹരിത എം സ്റ്റെഫിനി മേയർ എഴുതിയ ടൈ്വലൈറ് സാഗ എന്ന അമേരിക്കൻ ടീൻ റൊമാന്റിക് നോവൽ സമുച്ചയം സമാനപേരിൽ സിനിമയാക്കിയപ്പോൾ അതിഭീകരമായ വിജയം നേടുകയുണ്ടായി. സിനിമയിലെ നായികയായ ക്രിസ്റ്റ്യൻ സ്റ്റുവർട്ടും നായകൻ റോബർട്ട് പാറ്റിൻസണും യാഥാർത്ഥജീവിതത്തിലും കമിതാക്കളായി കൊണ്ടാടപ്പെട്ടു.വർഷങ്ങൾക്കുശേഷം തന്റെ ഹോമോസെക്ഷ്വൽ റിലേഷനായ ഡൈലാൻ മേയർ എന്ന സ്ത്രീയെ ക്രിസ്റ്റൻ സ്റ്റുവർട്ട് വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന മട്ടിലുള്ള ഗോസിപ്പുകൾ പ്രചരിച്ചപ്പോഴാണ് സിനിമയിൽനിന്ന് വിഭിന്നമായി ഹോമോസെക്ഷ്വൽ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിലേക്ക്…
Read More »വില നിശ്ചയിക്കപ്പെട്ടവർ ( കവിത ) ഡോ. വി ജി പ്രദീപ് കുമാർ
വില നിശ്ചയിക്കപ്പെട്ടവർ ( കവിത ) ഡോ. വി ജി പ്രദീപ് കുമാർ ഇരുണ്ടു കൂടിയ കാർമേഘമിതു മുൻപിൽ കർക്കശത്തോടെ താക്കീതുമായ് നിൽപൂ ആഞ്ഞടിക്കുവാൻ തയ്യാറെടുപ്പിലാണീ ക്കാറ്റു ഭൂമിയിൽ മുഴുവനായെങ്ങുമേ തൽക്ഷണം മാറി മറിയും പ്രകൃതി തൻ ക്ഷിപ്ര രൂപങ്ങൾ നോക്കി ഞാൻ ചകിതനായ് കനിവിനായ് കേണു കാത്തു നിന്നീടുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഒന്നിനേയും തടുക്കാവതല്ലല്ലോ നിന്നു കേഴുക കീഴടങ്ങുക ഒന്നുമല്ലാതില്ലയെൻ മുന്നിലായ് വന്നു വീണതീ മണ്ണിതിൽ ജീവനായ് പൊരുതി നിന്നു…
Read More »കവിത – മറവി
ഡോ. ധന്യ പി.ജി. . കോഴിക്കോട് ഗവ. ബീച്ച് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഇ എൻ ടി സർജനാണ്. മ്യൂറൽ പെയിന്റിംഗ്, മോഹിനിയാട്ടം, സംഗീതം എന്നീ മേഖലകളിൽ മികവ് തെളിയിച്ച ഡോ. ധന്യ ഐഎംഎ സാംസ്‌കാരിക വിഭാഗം ( കേരള സംസ്ഥാന ഘടകം ) കൺവീനറാണ്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സജീവ പ്രവർത്തകയുമാണ്. ഭർത്താവ്: ഡോ. വി.ജി. പ്രദീപ് കുമാർ, മകൾ: ഗീതിക പ്രദീപ്. എം.ബി.ബി.എസ് വിദ്യാർത്ഥിനി.
Read More »സന്ധ്യാരാഗം – കവിത – ഡോ. രാധാമണി പരമേശ്വരന്‍