Articles
ഈ മത്സ്യങ്ങളെ സൂക്ഷിക്കണം; കപ്പല്‍ മുങ്ങിയതോടെ വന്‍ പ്രതിസന്ധി
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാര്‍ബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. നിരവധി കണ്ടെയ്നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്. അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം പേടിക്കാനായി തക്കതൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും തുടര്‍ച്ചയായ പരിശോധനകള്‍ക്കൊടുവില്‍ അഭിപ്രായം മാറ്റുകയായിരുന്നു. കേരളത്തിലെ തീരദേശമേഖലകള്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഈ സംഭവം കേരളത്തിലെ മത്സ്യബന്ധനത്തെയും വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്താണെന്ന് പരിശോധിക്കാം. കൊച്ചി തീരത്ത് നിന്ന് 38…
Read More »തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്പട്ടിക പുതുക്കല് അപേക്ഷകളില്‍ വര്ധന
തദ്ദേശ വാര്ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടര്പട്ടിക പുതുക്കലില് ക്രമാതീതമായി കൂട്ടിചേര്ക്കലിനുള്ള അപേക്ഷകള് വരുന്നതിന്റെ കാരണം കണ്ടെത്താന് പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.വോട്ടര്പട്ടിക പുതുക്കല് അപേക്ഷകളിലെ ക്രമാതീതമായ വര്ധനവ് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിന്റെ കാരണം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണമെന്നും ഈ വിഷയം ചര്ച്ച ചെയ്യാന് സര്വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്പട്ടിക കഴിഞ്ഞ വര്ഷം…
Read More »കേരള പ്രണാമം@7
കേരള പ്രണാമം ദിനപത്രത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് മെമ്പര്‍ ജോര്‍ജ് നാനാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. കേരള പ്രണാമം ചെയര്‍മാന്‍ കെ.കെ രാജേന്ദ്രന്‍, ചീഫ് എഡിറ്റര്‍ ടി.കെ ചിത്ര, സബ് എഡിറ്റര്‍മാരായ കൃഷ്ണപ്രസാദ് ജി, അഞ്ജന സി.കൃഷ്ണന്‍, അമല്‍ സുകുമാരന്‍എന്നിവര്‍സമീപം.
Read More »ഡോ. മാത്യു ജോയ്‌സിന് ഫൊക്കാന സാഹിത്യ പുരസ്‌കാരം നല്‍കി ആദരിച്ചു
ദി യൂണിവേഴ്സല്‍ ന്യൂസ് നെറ്റ്വര്‍ക്കിലെ (ww.theunn.com) എഡിറ്റോറിയല്‍ ടീം അംഗവും അമേരിക്കയിലെ ലാസ് വെഗാസില്‍ നിന്നുള്ള മികച്ച എഴുത്തുകാരനും കമന്റേറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. മാത്യു ജോയ്‌സിന് ഫൊക്കാന ലിറ്റററി അവാര്‍ഡ് ലഭിച്ചു. മലയാളി അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരം എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഫൊക്കാനസാഹിത്യ പുരസ്‌കാരം . ഡോ. വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളുടെ സമാഹാരമായ അമേരിക്കന്‍ ആടുകള്‍ (അമേരിക്കയിലെ ആടുകള്‍) എന്ന പുസ്തകത്തിനാണ്…
Read More »നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരന്‍ അനൂപ്, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.ദിലീപിന് അനുകൂലമായി മൊഴി മാറ്റാനായി ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ ലാല്‍ പരാതി നല്‍കിയിരുന്നു.
Read More »ചിറകരിയപ്പെട്ട കിളിക്ക് തുറന്നുകിട്ടുന്ന ആകാശമാണോ സ്വാതന്ത്ര്യം?
ഉമ സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ഇന്ന് ആഗസ്റ്റ് 15 ; നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഈ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കാൻ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകൾക്ക് മുൻപിൽ രക്ത പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകൾ നിർഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം. പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും , പരമാധികാരവും കൈയ്യാളുന്നത്…
Read More »രക്തശാലി ഔഷധ നെൽകൃഷിയുമായി യുവകർഷകർ രംഗത്ത്
ദിവാകരൻ ചോമ്പാല വികസനപരമായി ഏറെ പിന്നോക്കം നിൽക്കുന്നവരും വംശീയമായ ചില സവിശേഷതകകളിലും ആചാരാനുഷ്ഠാനങ്ങളിലും അശേഷം വിട്ടുവീഴ്ച്ചയില്ലാതെ ജീവിച്ചുവരുന്നവരുമായ വയനാട്ടിലെ ആദിവാസി ഗോത്രസമൂഹം അന്യം നിന്നുപോകാതെ നെഞ്ചോട് ചേർത്ത് സൂക്ഷിച്ചിരുന്ന അത്യപൂർവ്വ നെൽവിത്തിനങ്ങളിൽ ഔഷധഗുണത്തിലും പോഷകസമ്പന്നതയിലും മികവിൽ മികച്ചതെന്ന് ജനപ്രീതി നേടിയ നെല്ലിനമാണ് ചെന്നെല്ലെന്ന രക്തശാലി ! മൂവ്വായിരത്തിലധകം വർഷങ്ങൾക്ക് മുമ്പ്തന്നെ ഭാരതത്തിൽ കൃഷിചെയ്തിരുന്ന രക്തശാലി നെല്ലിൻറെ മഹത്വത്തെക്കുറിച്ച് ചരകസംഹിതപോലുള്ള പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ സമഗ്രമായ തോതിൽ പരാമർശങ്ങളുള്ളതായുമറിയുന്നു . ത്രിദോഷങ്ങളായ…
Read More »പൂർണിമയെ ആ ലേഡീ ഡോക്ടർ വിഷംകൊടുത്ത് കൊന്നതാണോ?
ഡോ. രാധാമണി പരമേശ്വരൻ പ്രഭുവിന് പല പെൺകൊടികളുടേയും സ്വപ്‌നവിഹായിസിൽ ഉലാത്തുവാൻ ഭാഗ്യം സിദ്ധിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. വഴിമദ്ധ്യേ കണ്ടുകിട്ടിയ കലാകാരിയോട് തോന്നിയത് പ്രണയത്തിൽ പൊതിഞ്ഞ അനുഭൂതിയാണ്. എല്ലാംകൊണ്ടും വിവാഹത്തിന്റെ പാരമ്യതയിൽ സംതൃപ്തനായി. എന്നാൽ കാലം കരുതിവെച്ച ഒരു ദുരന്ത നാടകത്തിന്റെ തിരശ്ശീല വീഴുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന ചോരമണം മാറാത്തൊരു കൈക്കുഞ്ഞും കുറച്ച് അടങ്ങാനൊമ്പരങ്ങളും ബാക്കി.പ്രഭു തന്റെ കഴിഞ്ഞകാല സൗഭാഗ്യങ്ങളും നഷ്ടവസന്തങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അന്ന് പെൺകുട്ടികളുടെ…
Read More »കോവിഡ് പ്രതിരോധത്തിലെ ദേശീയ പാഠങ്ങൾ – ഡോ. വി.ജി. പ്രദീപ് കുമാർ
മഹാമാരിയുടെ പ്രയാണം പാതി വർഷം പിന്നിടുമ്പോൾ പുതിയ രോഗത്തെ അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയുള്ള സമയമായിതിനെ കാണേണ്ടതായിരുന്നു. പ്രതിദിന രോഗികളുടെ വർദ്ധനവ് അര ലക്ഷത്തിനോടടുക്കുന്നു. ഈ സമയത്ത് ലഭ്യമായ വിവരങ്ങൾ, കണക്കുകൾ, അനുഭവങ്ങൾ എന്നിവയെ സൂക്ഷ്മമായി പരിശോധിക്കുകയും, നിർണ്ണായകമായി വിശകലനം ചെയ്യുകയും ചെയ്തുവേണം ഇനി നമുക്ക് മുന്നോട്ടു പോകാൻ. ഡോ. വി.ജി. പ്രദീപ് കുമാർ കോവിഡ്19 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് 6 മാസം തികയുകയാണല്ലോ. ലോകത്തിലെ ഏകദേശം 210 ലധികം രാജ്യങ്ങളിലായി…
Read More »പാടിത്തീരാത്ത ഗാനങ്ങൾ (മുഹമ്മദ് റഫി വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ട്)
രാജൻ തടായിൽ നിത്യ ഹരിത നായകൻ എന്നു കേൾക്കുമ്പോൾ പ്രേം നസീറിനെയാണ് നമ്മൾക്ക് ഒർമ്മ വരിക. എന്നാൽ ഹിന്ദി സിനിമയിൽ മറ്റൊരു നിത്യഹരിത ഗായകൻ കൂടിയുണ്ട്. രണ്ടു പേരും സ്വഭാവ വൈശിഷ്ട്യം കൊണ്ടും ജീവകാരുണ്യ പ്രവർത്തനം കൊണ്ടും സമന്മാരാണ്. സിനിമാ മേഖലയിലുള്ളവരെ ബഹുമാനിക്കുകയും, വിലപേശലുകൾക്കും തർക്കങ്ങൾക്കും ഇട വരുത്താതെ സ്വന്തം തൊഴിലിനോട് നൂറു ശതമാനവും നീതി പുലർത്തിപ്പോന്നിരുന്ന ഒരാൾ. അത് മറ്റാരുമല്ല, ഇന്ത്യൻ സിനിമയുടെ ഇതിഹാസം മുഹമ്മദ് റഫി സാബാണ്.…
Read More »