Breaking News
Breaking News
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇതെല്ലാം മാറിമാറി വന്നൊടുവില്‍ നായകനോട് സുധി പറയും… ഞാന്‍ പോണേണ്, വെറുതെ എന്തിനാണ് എക്സ്പ്രഷന്‍ ഇട്ട് ചാവണതെന്ന്. നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കൊല്ലം സുധി ഇത് പറയുമ്പോള്‍ തിയേറ്ററില്‍ ഉയര്‍ന്നത് വലിയ പൊട്ടിച്ചിരിയാണ്. ഓര്‍ത്തോര്‍ത്ത് ചിരിക്കാനാകുന്ന എക്സ്പ്രഷനുകളും തഗുകളും മറുതഗുകളും മാത്രം ബാക്കിവച്ച് അകാലത്തില്‍ സുധി മടങ്ങുമ്പോള്‍ സിനിമാ, ടെലിവിഷന്‍…
Read More »എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്
എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന വിലയിരുത്തലില്‍ ഗതാഗത വകുപ്പ്. പിഴ ചുമത്തി തുടങ്ങുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷമായിരുന്നു നിയമ ലംഘനങ്ങളുടെ എണ്ണം. എന്നാല്‍, ഇന്നലെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. മലപ്പുറത്തു 545 നിയമ ലംഘനങ്ങള്‍ മാത്രമാണ് ക്യാമറയില്‍ പതിഞ്ഞത്.…
Read More »കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്.താമരശേരിയിലെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലില്‍ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞും പെണ്‍കുട്ടി തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റല്‍…
Read More »അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു; ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ ഓഫീസില്‍ നിന്ന് ഇറക്കി വിട്ടു
വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അമല്‍ ജ്യോതി കോളജിന്റെ കവാടങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാര്‍ച്ചുകളാണ് ഉള്ളത്. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും.ഇതിനിടെ വിദ്യാര്‍ത്ഥി സമരം മൂലം അന്വേഷണം നടത്താന്‍ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചര്‍ച്ചയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ…
Read More »പരാതിനല്‍കാനെത്തിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി,കേസെടുത്തില്ല; കൂട്ട ബലാത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി
കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൂട്ട ബലത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി. പരാതിപ്പെടാനെത്തിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കേസെടുത്തില്ലെന്നും ആരോപിച്ചാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തത്.ഉത്തര്‍ പ്രദേശിലെ ജലൗനിലാണ് സംഭവം. ഇദ്ദേഹം തിങ്കളാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന്റെ മകള്‍ കൂട്ട ബലാത്സംഗത്തിനിരയായത്. ഗ്രാമത്തിലെ തന്നെ ചില യുവാക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പഞ്ചാബില്‍ ജോലി ചെയ്യുകയായിരുന്ന…
Read More »ബിരുദ പഠനം ഇനി 4 വര്‍ഷം, മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു
സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും.താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം…
Read More »288 അല്ല, ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കണ്ടെത്തിയത് 275 മൃതദേഹങ്ങള്‍; സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം ട്രെയിന്‍ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാല്‍, ചില മൃതദേഹങ്ങള്‍ രണ്ടു തവണ എന്നിയതായി കണ്ടെത്തി. അതിനാല്‍ ഔദ്യോഗികമായ മരണ സംഖ്യ 275 ആയി പുതുക്കി എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ 275 മൃതദേഹങ്ങളില്‍ 88 മൃദദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും പ്രദീപ് ജെന അറിയിച്ചു.1175…
Read More »ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാന്‍ അനുവദിക്കില്ല: ഡല്‍ഹി പൊലീസ്
ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. സമരത്തിന്റെ പേരില്‍ താരങ്ങള്‍ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ തുടരുന്നു. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. കഴിഞ്ഞ 38 ദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കി നലകി. എന്നാല്‍ ഇന്നലെ പൊലീസിന്റെ അഭ്യര്‍ത്ഥന അവഗണിച്ച് താരങ്ങള്‍ നിയമം…
Read More »ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്
വടകരയില്‍ വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ വടകരയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read More »കുതിച്ചുയര്‍ന്ന് NVS 01; ആദ്യഘട്ടം വിജയകരം
ഐഎസ്ആര്‍ഒയുടെ നാവിഗേഷന്‍ ഉപഗ്രഹം എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി എഫ് 12 കുതിച്ചുയര്‍ന്നത്. 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് എത്തിയ്ക്കുക. ഇത് താല്‍കാലിക സഞ്ചാരപഥമാണ്. അതിനു ശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓര്‍ബിറ്റിലേയ്ക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.ഇന്ത്യ തദ്ദേശീയമായി…
Read More »