Breaking News
Breaking News
ബലാത്സംഗ കേസിലെ പ്രതിയായ മലയിന്‍കീഴ് സിഐ തൂങ്ങിമരിച്ചു
ബലാത്സംഗ കേസില്‍ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിന്‍കീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാന്‍ഡിന് സമീപം. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടര്‍ പരാതി നല്‍കിയിരുന്നു. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ്…
Read More »മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരില്‍ തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എം കെ സ്റ്റാലിന്. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരില്‍ തമിഴ്നാടിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭയിലുള്ള 888 സീറ്റുകള്‍ സംസ്ഥാനങ്ങളുടെ തലയില്‍ തൂങ്ങിക്കിടക്കുന്ന കത്തിയാണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നഗ്നമായ ഗൂഢാലോചനയാണ് നടക്കുന്നത്. ജനസംഖ്യാ നിയന്ത്രണം നന്നായി…
Read More »CMRL എംഡിക്ക് വീണ്ടും ഇ ഡി നോട്ടീസ്; ആരോഗ്യ പ്രശ്നമുണ്ട് ഹാജരാകാനാവില്ലെന്ന് ശശിധരന് കര്‍ത്ത
സി എന്‍ ശശിധരന് കര്‍ത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇന്ന് ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്നമുണ്ട് എന്ന് അറിയിച്ചു. രേഖകള്‍ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിര്‍ദേശം. ഇന്നലെ രാത്രിയാണ് ഇഡി സമന്‍സ് അയച്ചത്. തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇഡി വീണ്ടും സമന്‍സയച്ചത്.സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച…
Read More »നടന് സല്മാന് ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികള്‍ പിടിയില്‍
നടന് സല്മാന് ഖാന്റെ വസതിയിലേക്ക് വെടി വച്ച പ്രതികള്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളെ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗര്‍ പാല് എന്നിവരെ ഗുജറാത്തില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ക്ക് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായാണ് അധികൃതര്‍ അറിയിക്കുന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.
Read More »ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങള്‍
അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങള്‍. ഇന്നലെയാണ് ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Read More »പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന് മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേര്‍ന്ന് കച്ചേരികള്‍ നടത്തിയിരുന്നു. 1986ലാണ് വിജയന് അന്തരിച്ചത്. ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് ഇവര്‍ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങള്‍ ഉള്‍പ്പെടെ ഭക്തിഗാനങ്ങള്‍ക്കും ഈണമിട്ടു. 1965ല്‍ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങള്‍ തിളങ്ങി ആയ സിനിമയാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്കി കെ.ജി. ജയനെ ആദരിച്ചു. കേരള…
Read More »രാഹുലിന്റെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന,വയനാട്ടില്‍ ഗംഭീര റോഡ് ഷോ
സുല്‍ത്താന്‍ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. ഹെലികോപ്റ്റര്‍ വഴിയായിരുന്നു രാഹുല്‍ മൈസൂരുവില്‍ നിന്ന് നീലഗിരിയില്‍ എത്തിയത്.മാര്‍ച്ച് 15ന് അറസ്റ്റിലായ കവിത സി.ബി.ഐ കസ്റ്റഡിയിലായിരുന്നു. ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More »മാസപ്പടി കേസ്; CMRL ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. സിഎംആര്‍എല്‍ ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ഐ ടി മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഹാജരായത്.സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയോട് ഇന്ന് ഹാജരാക്കാന്‍ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഇതുവരെ ഹാജരായിട്ടില്ല. വീണാ വിജയന്റെ സോഫ്റ്റ്വെയര് കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച…
Read More »42ാം വയസിലും 20ാം ഓവറിലെ തൂക്കിയടി തുടരുന്നു; ധോണി ഇന്നലെ നേടിയത് നാല് പുതിയ റെക്കോര്‍ഡുകള്‍
ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ പുതിയ ചരിത്രം കുറിച്ച് സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി. 42ാം വയസില്‍ നില്‍ക്കുമ്പോഴും 20ാം ഓവറിലെ തൂക്കിയടിക്ക് മാറ്റമില്ല. അഞ്ച് മിനിറ്റ് ക്രീസില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്താണ് ധോണി മടങ്ങിയത്.ഐപിഎല്‍ കരിയറില്‍ 20ാം ഓവറുകളിലായി 64 സിക്സുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നിട്ടുള്ളത്. 20ാം ഓവറിലായി 309 ഡെലിവറികള്‍ ധോണി നേരിട്ടപ്പോള്‍ നേടിയത് 756 റണ്‍സ്. 96 ഇന്നിങ്സില്‍ നിന്നാണ് ഇത്.…
Read More »മണിപ്പൂരിലെ കുക്കി യുവാക്കളുടെ മരണം; കേസെടുത്ത് പൊലീസ്; യുവാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല
ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം. 2 കൂകി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മണിപ്പൂര്‍ പോലീസ് കേസെടുത്തു. യുവാക്കളുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാന്‍ ആയില്ലെന്ന് പൊലീസ് പറഞ്ഞു.മണിപ്പൂരിലെ കാങ്പോപ്പിയില്‍ കുക്കി യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. യുവാക്കളുടെ ബന്ധുക്കളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആറില്‍, വാഹനം ആക്രമിച്ച ശേഷം തട്ടിയെടുത്ത മൃതദേഹങ്ങള്‍ വികൃതമാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍…
Read More »