Covid 19 Updates
Corona Virus Updates
കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 200 പേര്‍ക്ക്
രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുന്നു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 412 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തില്‍ 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ പകുതിയും കേരളത്തിലാണ്. സംസ്ഥാനത്ത് 3096 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും, കര്‍ണാടകയിലും കൊവിഡ് വ്യാപനമുണ്ട്.…
Read More »കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് ടീസ്ത സെതല്‍വാദ്
ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. ഗുജറാത്ത് കലാപക്കേസില്‍ വിചാരണയ്ക്കായി വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പടെയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എല്ലാ നടപടികളും റദ്ദാക്കണമെന്ന് ടീസ്ത ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ടീസ്ത ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. 2022 ജൂണിലാണ് ടീസ്തയ്ക്ക ്എതിരെ പ്രത്യേക അന്വേഷണ സംഘം കേസ്…
Read More »വാക്‌സിനെടുത്തവരിലും പകരാന്‍ ശേഷിയുള്ള കൊവിഡ് വകഭേദങ്ങള്‍ ചൈനയില്‍ വ്യാപിക്കുന്നു, യൂറോപ്പിലും സ്ഥിതി ആശങ്കാജനകം
ലണ്ടന്‍ : കൊവിഡ് ഭീതിയില്‍ നിന്നും മുക്തമായി ലോകരാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങവേ, കൊവിഡിന്റെ ഈറ്റില്ലമായ ചൈനയില്‍ സ്ഥിതി ഒട്ടും ആശ്വാസകരമല്ല.ചൈനയിലെ പല പ്രവിശ്യകളിലും ഒമിക്രോണിന്റെ ഉപഭേദങ്ങളായ ബി എഫ് 7 ഉം ബി എ 5.1.7ഉം അതിവേഗത്തില്‍ പടരുകയാണ്. ഈ രണ്ട് സബ് വേരിയന്റുകളും ബാധിക്കപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബി എ 5.1.7 വൈറസ് ബാധിച്ച കേസുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ഷാവോഗാന്‍, യാന്റായ്…
Read More »കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ സ്തുതിച്ച് മോദി , നീതി ആയോഗ് യോഗം ഒഴിവാക്കി നിതീഷും കെ.സി.ആറും
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനവും സഹകരണ ഫെഡറലിസവും ലോകത്തിനു മാതൃകയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.കോവിഡിനെതിരായ യുദ്ധത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിര്‍ണായ പങ്കുവഹിച്ചു. വിഭവങ്ങള്‍ പരിമിതമാണെങ്കിലുംഒന്നിച്ചുനിന്നു വെല്ലുവിളികളെ മറികടക്കാമെന്നു നാം ലോകത്തിനു കാട്ടിക്കൊടുത്തു. രാഷ്ട്രീയ ഭേദമന്യേ അടിസ്ഥാന തലങ്ങളില്‍ പൊതുസേവനങ്ങളെത്തിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച സംസ്ഥാന സര്‍ക്കാരുകളാണ് ഈ നേട്ടത്തിന് അര്‍ഹര്‍-നിതീ ആയോഗിന്റെ ഏഴാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.’ലോകത്തിനു മാതൃകയാണിത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള 75 വര്‍ഷത്തിനിടെ ആദ്യമായി എല്ലാ…
Read More »18-59 പ്രായക്കാര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് സൗജന്യം; സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ദിവസം
ന്യൂഡല്‍ഹി: രാജ്യത്ത് 18 മുതല്‍ 59 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസ് നാളെ മുതല്‍ സൗജന്യമായി നല്‍കും.കേന്ദ്ര മന്ത്രിസഭായോ?ഗത്തിന്റേതാണ് തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ കുത്തിവെപ്പ്. സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ എടുക്കാം. സര്‍ക്കാര്‍ കുത്തിവെപ്പുകേന്ദ്രങ്ങളിലാണ് സൗജന്യ കരുതല്‍ഡോസ് നല്‍കുക.നിലവില്‍ 60 വയസ്സിനുമുകളിലുള്ളവര്‍ക്കും മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കരുതല്‍ ഡോസ് സൗജന്യമായി നല്‍കുന്നത്. 18നും 59നും…
Read More »ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചു
ജനീവ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന.ബിഎ 2.75 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.പുതിയ ഉപവകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഇന്ത്യയെ കൂടാതെ പത്തോളം രാജ്യങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് ആകമാനമുള്ള കൊവിഡ് കേസുകളില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.പുതിയ വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണോ എന്ന്…
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 28 മരണം
ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,159 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകളുടെ എണ്ണം 4,35,47,809 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതുവരെ 5,25,270 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.അതേസമയം രോഗമുക്തി നിരക്ക് 98.53 ശതമാനമാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നിലവില്‍…
Read More »കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ല; കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ മുന്നില്‍
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സ്‌കൂളുകളുടെ നിലവാരം തകര്‍ത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടനനിലവാര സൂചിക (പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സ് -പി.ജി.ഐ.).ക്ലാസ് മുറികളിലെ കാര്യക്ഷമമായ സംവാദം, അടിസ്ഥാനസൗകര്യം, സ്‌കൂളുകളിലെ സുരക്ഷിതത്വം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയവ മാനദണ്ഡമാക്കി രാജ്യത്തെ സ്‌കൂളുകളുടെ പ്രകടനം ജില്ലാ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സൂചികയാണിത്. 2018-’19, 2019-’20 വര്‍ഷങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇത്തവണയിറക്കിയത്. 725 ജില്ലകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ മാനദണ്ഡമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്.സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തി പൊതുവിദ്യാഭ്യാസരംഗത്തെ ഉന്നമനത്തിനാവശ്യമായ…
Read More »കോവിഡ് കൂടുതല്‍ എറണാകുളത്ത് ; തൊട്ടുപിന്നില്‍ തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുതല്‍ തെക്കന്‍, മധ്യകേരള ജില്ലകളില്‍. എറണാകുളത്താണ് കൂടുതല്‍ കേസ്.തൊട്ടുപിന്നില്‍ തിരുവനന്തപുരം. ജൂണ്‍ ആദ്യം മുതലാണ് വീണ്ടും രോഗനിരക്ക് വര്‍ധിച്ചത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണിത്. തുടര്‍ച്ചയായി ആയിരത്തിലധികമായിരുന്നു രോഗികള്‍. പിന്നീടിത് മൂവായിരവും നാലായിരവും കടന്നു. നാലു മാസത്തിനുശേഷം രോഗബാധിതര്‍ കാല്‍ലക്ഷം പിന്നിട്ടു. ശനിവരെ 26,904 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 6855ഉം എറണാകുളത്താണ്. ഏറ്റവും കുറവ് കാസര്‍കോട്ട്– 132 പേര്‍.വാക്‌സിനെടുക്കേണ്ടവരില്‍ 88 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 20 ശതമാനം…
Read More »ജമ്മു കശ്മീരില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു
ജമ്മു കശ്മീരില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ജമ്മു കശ്മീരില്‍ 200 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ജൂണ്‍ അഞ്ച് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ 97 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, 15 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ 304 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്താകെ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേര്‍ത്തിരുന്നു.…
Read More »