Education
രാമക്ഷേത്രത്തെ എതിര്‍ക്കുന്നില്ല. ആ ചടങ്ങിനെയാണ് എതിര്‍ക്കുന്നത് ശശി തരൂര്‍
തിരുവനന്തപുരം: എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ദൈവത്തെ താന്‍ എന്തിന് ബിജെപിക്ക് വിട്ടുകൊടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാമനെ ആരാധിക്കുന്നവരെല്ലാം അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി. ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ രാമനെ വിശ്വസിക്കുന്നവരുമുണ്ട്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ എത്താത്തവരൊക്കെ ഹിന്ദുവിരുദ്ധരാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഞാന്‍ ഫെയ്സ്ബുക്കില്‍ വ്യക്തിപരമായ ഭക്തി പ്രകടിപ്പിച്ചതാണ്. രാമക്ഷേത്രത്തെ എതിര്‍ക്കുന്നില്ല. ആ ചടങ്ങിനെയാണ് എതിര്‍ത്തതെന്നും അദ്ദേഹം…
Read More »തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍ അപേക്ഷകളില്‍ വര്‍ധന
തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കലില്‍ ക്രമാതീതമായി കൂട്ടിചേര്‍ക്കലിനുള്ള അപേക്ഷകള്‍ വരുന്നതിന്റെ കാരണം കണ്ടെത്താന്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.വോട്ടര്‍പട്ടിക പുതുക്കല്‍ അപേക്ഷകളിലെ ക്രമാതീതമായ വര്‍ധനവ് ആശങ്ക ഉണ്ടാക്കുന്നതാണ്. ഇതിന്റെ കാരണം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധിക്കണമെന്നും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക കഴിഞ്ഞ വര്‍ഷം…
Read More »കെ വിദ്യ മാത്രം പ്രതി ; കരിന്തളം ഗവ.കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍ഗോഡ് : കസാര്‍ഗോഡ് കരിന്തളം ഗവണ്മെന്റ് കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.എസ് എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് നിര്‍മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.മഹാരാജാസ് കോളേജിന്റെ പേരിലുളള വ്യാജ…
Read More »കേരളത്തിന്റെ എട്ടിലൊന്നും ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, ഭൂരിഭാഗവും ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍, സാധ്യതാ മേഖലകളുടെ ഭൂപടം തയാറാക്കി
കൊച്ചി : സംസ്ഥാനത്തെ 13 ശതമാനം പ്രദേശങ്ങള്‍ വലിയ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതില്‍ ഭൂരിഭാഗവും.കനത്ത മഴ, അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിര്‍മാണത്തിനായി മല ഇടിക്കുന്നത്, വന്‍തോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയാണ് ഈ ജില്ലകളില്‍ അടിക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലിനു കാരണം.2018-ല്‍ പ്രളയത്തിനിടയാക്കിയ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത 3.46 ശതമാനം കൂട്ടി. കേരള ഫിഷറീസ്…
Read More »വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്ത് എംവിഡി
കൊച്ചി: നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.എറണാകുളം പെരുമ്ബാവൂരിലെ മെക്ക സ്കൂളിലെ ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്.വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്ബോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്ബോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്ക്…
Read More »ഈ വര്‍ഷം പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കില്ല -സാങ്കേതിക സര്‍വകലാശാല
തിരുവനന്തപുരം: ഈ വര്‍ഷം നടത്തുന്ന പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രമാറ്റം ഈ തവണ അനുവദിക്കില്ലെന്ന് സാങ്കേതിക സര്‍വകലാശാല. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രം നല്‍കേണ്ടതില്ലെന്ന് സര്‍വകലാശാല തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള പുനര്‍മൂല്യനിര്‍ണ്ണയ റീഫണ്ട് ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്.സെമസ്റ്റര്‍…
Read More »അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന്; താല്‍ക്കാലികക്കാര്‍ വാങ്ങുന്നത് പിഎസ്സി നിയമനം കിട്ടിയവരേക്കാള്‍ ശമ്പളം
കൃഷി വകുപ്പിന് കീഴിലെ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ അനധികൃത നിയമനം ലഭിച്ചവര്‍ക്ക് പിഎസ് സി വഴി ഉദ്യോഗം നേടിയവരെക്കാള്‍ ശമ്പളം. അനധികൃതമായി നിയമിച്ച കരാര്‍, താല്‍ക്കാലിക ജീവനക്കാരില്‍ മിക്കവര്‍ക്കും പിഎസ് സി വഴി വന്നവരേക്കാള്‍ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടറിന്. എംഡിയുടെ താല്‍ക്കാലിക ഡ്രൈവര്‍ 32, 000 രൂപ വാങ്ങുമ്പോള്‍ പിഎസ് സി വഴി വന്ന ഡ്രൈവറുടെ ശമ്പളമാകട്ടെ വെറും 20000 രൂപ മാത്രമാണ്പിഎസ് സി വഴി ജോലി…
Read More »കൗമാര മേളയ്ക്ക് ഇന്ന് സമാപനം , മുഖ്യാതിഥിയായി മമ്മൂട്ടി
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം 4.30-ാനണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി .സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. കണ്ണൂരിന് 892 പോയിന്റെും. പിന്നിലായി 888 പോയിന്റെ്മായി പലാക്കാടുമാണ് ആദ്യ…
Read More »പുതുവര്‍ഷത്തിലെ ഐ.എസ്.ആര്.ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം വിജയം
പുതുവര്‍ഷ ദിനത്തില്‍ ആദ്യ വിക്ഷേപണവുമായി ഐ.എസ്.ആര്.ഒ . തമോഗര്‍ത്തങ്ങളെ കുറിച്ച് പഠിക്കുന്ന എക്സ്പോസാറ്റ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണവുമാണിത്. പി.എസ്.എല്‍.വി സി-58 റോക്കറ്റില്‍ ഒരു എക്സ്റേ- പോളാരിമീറ്ററും 10 മറ്റ് പരീക്ഷണ ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി-58 ഇന്ന് രാവിലെ ബഹിരാകാശത്തേക്ക് കുതിച്ചത്.ബഹിരാകാശ ത്തെ എക്സ്റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍), ന്യൂട്രോണ്‍ താരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ…
Read More »65 കാറ്റഗറികളില്‍ PSC വിജ്ഞാപനം
65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം .പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെയുള്ള കാറ്റഗറികളിലേക്കാണു വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023. തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോളജി), ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജൂനിയര്‍ അധ്യാപകന് (കംപ്യൂട്ടര്‍ സയന്‍സ്), ജല അതോറിറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സ്റ്റേറ്റ് സെന്‍്ടല്‍…
Read More »