Entertainment
കൊതിയൂറും രുചിയില്‍ നോമ്പുതുറ പലഹാരം; ചിക്കനില്ലാത്ത ചിക്കന്‍ വെജ് റോള്‍
നോമ്പുകാലത്ത് വീടുകളിലെ വൈകുന്നേരങ്ങള്‍ രുചിയൂറും വിഭവങ്ങളുടേത് കൂടിയാണ്. പൊരിച്ചതും വറുത്തതും ആവി കയറ്റി എടുത്തും പലവിധ ഭക്ഷണ സാധനങ്ങള്‍ ഓരോ ദിവസവുമുണ്ടാകും. നോമ്പുകാലം കഴിയുന്നതു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓരോ ദിവസവും ഓരോ പരീക്ഷണങ്ങള്‍ ഭക്ഷണകാര്യത്തില്‍ വരുത്താന്‍ ഇഷ്ടമാണ്. ഇറച്ചി ഐറ്റംസ് ഒറ്റ് മാറ്റിപ്പിടിച്ച്, ചിക്കനും ബീഫും മീനുമൊന്നുമില്ലാതെ ഒരടിപൊളി സ്‌നാക്‌സ് ഉണ്ടാക്കിയാലോ? ചിക്കന്‍ വെജ് റോള്‍ പേരില്‍ മാത്രം ചിക്കനുള്ള ഒരടിപൊളി സ്‌നാക് ആണ് ചിക്കന്‍ വെജ് റോള്‍.…
Read More »‘ഡിയര്‍ വാപ്പി’ ഒടിടിയിലേക്ക്
ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഡിയര്‍ വാപ്പി ഒടിടിയിലെത്തുന്നു. ചിത്രം ഏപ്രില്‍ 13 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സില്‍ സ്ട്രീമിങ് തുടങ്ങും.ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആഗ്രഹങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ ശ്രമിച്ചാല്‍ ആര്‍ക്കും സ്വപ്നങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ചിത്രം പറയുന്നത്. ഷാന്‍ തുളസീധരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഒരുപാട്…
Read More »മരണകാരണം അര്‍ബുദമല്ല ; ഇന്നസെന്റിന്റെ ജീവനെടുത്ത വില്ലനെ കുറിച്ച് വ്യക്തമാക്കി ഡോ.വിപി ഗംഗാധരന്‍
അര്‍ബുദം മടങ്ങി വന്നതല്ല ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വിപി ഗംഗാധരന്‍. കൊറോണയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.രണ്ട് തവണാണ് അര്‍ബുദത്തെ അതിജീവിച്ച് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്കെത്തിയത്. അതിജീവനത്തിന്റെ സന്ദേശം മറ്റ് രോഗികള്‍ക്കും പകര്‍ന്ന് നല്‍കിയ ഇന്നസെന്റ് ഉദാത്ത മാതൃക തന്നെയായാിരുന്നു. അതിനിടയിലാണ് ക്യാന്‍സറല്ല അദ്ദേഹത്തിന്റ ജീവന്‍ അപഹരിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കിയത്.അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് അദ്ദേഹത്തെ രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെ സ്വകാര്യ…
Read More »ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ല;
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധ്യതയില്ലെന്നും ആരെങ്കിലും തീ വച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണെന്നും അതിനാല്‍ത്തന്നെ പ്ലാന്റില്‍ ഇനിയും തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. തീപിടിത്തവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയും പ്ലാന്റിലെ ജീവനക്കാരുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്നാണ് സിറ്റി…
Read More »സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ;
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.എന്നാല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത – ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം…
Read More »അയോഗ്യതയിലൂടെ നേട്ടമുണ്ടാക്കാനുറച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നല്‍കിയ നോട്ടീസിനുളള മറുപടിയിലാണ് അദ്ദേഹം വീടൊഴിയുമെന്ന് വ്യക്തമാക്കിയത്.അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ ഡല്‍ഹി തുഗ്‌ളക് ലെയ്നിലെ 12-ാം നമ്ബര്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ടാണ് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 22നുള്ളില്‍ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.എസ് പി ജി സുരക്ഷ പിന്‍വലിച്ചതിനാലും ഔദ്യോഗിക നേതൃപദവികള്‍ ഇല്ലാത്തതിനാലും രാഹുലിന് എം പിയെന്ന…
Read More »റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് ഇന്ന് പിറന്നത് നാല് ഗോള്‍
റിയാദ്: വെറുതയല്ല ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സൗദി കോടികള്‍ വാരിയെറിഞ്ഞത്. ഇന്ന് അല്‍ നസറിനായി നാല് എണ്ണം പറഞ്ഞ ഗോളുകളാണ് താരം നേടിയത്.ഇന്ന് അല്‍ വെഹ്ദയ്ക്കെതിരേയാണ് താരം യഥാര്‍ത്ഥത്തില്‍ തന്റെ വരവറിയിച്ചത്. റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ലീഗിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്തു. 21, 40, 53, 61 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. നാല് ഗോള്‍ നേട്ടത്തോടെ ക്ലബ്ബ് ഫുട്ബോളില്‍ 500…
Read More »പ്രതിമാസ വരുമാനം, ഒന്‍പത് ലക്ഷം വരെ നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം
ന്യൂഡല്‍ഹി: വിവിധ ഘടകങ്ങളെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ക്ക് വ്യത്യസ്ത സാമ്ബത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാവാം.ഇതിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്നത്. പ്രതിമാസം വരുമാനം ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപ പദ്ധതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന സ്‌കീം.കേന്ദ്ര ബജറ്റില്‍ ഇതില്‍ നിക്ഷേപിക്കാവുന്ന പരിധി വര്‍ധിപ്പിച്ചതോടെ, സ്‌കീമിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 4.5 ലക്ഷമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. വ്യക്തിഗത അക്കൗണ്ടുകളില്‍ ഇത് ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടില്‍ 15…
Read More »ഏത് ഭാഷയും പഠിച്ച് പാട്ടുപാടും; അപ്രതീക്ഷിത വിയോഗം; വാണി ജയറാമിനെ കുറിച്ച് കെ.എസ്.ചിത്ര
പിന്നണി ഗായിക വാണി ജയറാമിനെ അനുസ്മരിച്ച് കെ എസ് ചിത്ര. തികച്ചും അപ്രതീക്ഷിതമായിപ്പോയി വാണിയമ്മയുടെ വിയോഗമെന്ന് കെ എസ് ചിത്ര പറഞ്ഞു. എല്ലാ ഭാഷകളും പഠിച്ചായിരുന്നു അമ്മ പാടുന്നത്. പെട്ടന്ന് എല്ലാം പഠിച്ചെടുക്കുന്ന വ്യക്തിയായിരുന്നു. ഏത് വേദിയിലും ഏത് ഭാഷകളിലും വാണിയമ്മ സംസാരിക്കും.ഏഴ് സ്വരങ്കള്‍ക്കുള്‍ എത്തനൈ പാടല്‍, കവിതൈ കേള്ങ്കല്‍, തിരുവോണ പുലരി തന്‍, തുടങ്ങി ഓര്‍മയിലുള്ള വാണിയമ്മയുടെ പാട്ടുകള്‍ നിരവധിയാണ്.. ഭര്‍ത്താവിന്റെ വിയോഗശേഷം മാനസികമായി അമ്മ തളര്‍ന്നിരുന്നു’. കെ…
Read More »തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ പ്രതി നിര്‍ബന്ധിച്ച് മദ്യം കൊടുക്കുകയും ചെയ്തിരുന്നു. 2019…
Read More »