Arts
കളരിയും മോഹിനിയാട്ടവും സമന്വയിക്കുന്ന ‘ഒറ്റ’ നാളെ അരങ്ങിലെത്തുന്നു
കളരിപ്പയറ്റും മോഹിനിയാട്ടവും സമന്വയിപ്പിച്ച് സാമൂഹികപ്രസക്തമായ കഥ പറയുന്ന ‘ഒറ്റ – നിലനില്പിന്റെ പ്രതിരോധം’ എന്ന നൃത്താവിഷ്‌ക്കാരത്തിന്റെ ആദ്യാവതരണം ഒക്‌റ്റോബര്‍ 14ന്. കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെയും കൊച്ചിയിലെ തുടിപ്പ് ഡാന്‍സ് ഫൗണ്ടേഷന്റെയും സംയുക്തസംരംഭമായ ‘ഒറ്റ’യുടെ അരങ്ങേറ്റം ക്രാഫ്റ്റ് വില്ലേജിലെ നൃത്തോത്സവത്തില്‍ നാളെ വൈകിട്ട് ഏഴിനാണ്.വിവേചനത്തിന്റെയും ഒറ്റപ്പെടലിന്റെയും അതിജീവനത്തിനായുള്ള ഒറ്റയാള്‍പ്പോരാട്ടങ്ങളുടെയും കഥ മഹാഭാരതത്തിലെ ഘടോല്‍ക്കചന്റെയും ഹിഡുംബിയുടെയും ഭീമന്റെയും ജീവിതാവസ്ഥകളിലൂടെ ‘ഒറ്റ’യില്‍ ശക്തമായി ആവിഷ്‌ക്കരിക്കുന്നു. ”രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക ഇടങ്ങളില്‍നിന്നെല്ലാം…
Read More »ആര്‍ട്ട് ടെക്ക് ഏജന്‍സിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ആലപ്പുഴ : ചെങ്ങന്നൂരിന് ഒരു തിലകക്കുറിയായി ആര്‍ട്ട് ടെക്ക് ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. ഏജന്‍സിയുടെ ഉദ്ഘാടനം ബഹു: ഫിഷറീസ് സാസ്‌ക്കാരിക യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന്‍ രാവിലെ 9 മണിയ്ക്ക് നിര്‍വ്വഹിച്ചു.
Read More »രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാട് പതിപ്പിന് ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷി തിരി തെളിയിച്ചു
പാലക്കാട് : രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാട് പതിപ്പിന് ജില്ലാകളക്ടര്‍ മൃണ്‍മയി ജോഷി മേളയ്ക്ക് തിരി തെളിയിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്ക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനം നടത്തി.നഗരത്തിലെ അഞ്ചു തിയറ്ററുകളിലായി നടക്കുന്ന മേളയില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള എണ്‍പതു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.അഞ്ചു ദിവസം നീളുന്ന ചലച്ചിത്രമേള നഗരത്തിലെ അഞ്ച് തിയറ്ററുകള്‍ കേന്ദ്രീകരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യമായാണ് പാലക്കാട് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത്.ബോസ്‌നിയന്‍ ചിത്രമായ ക്വാ വാഡിസ് ഐഡ ആയിരുന്നു ഉദ്ഘാടന…
Read More »കേരള വികസനത്തിന് വിനോദസഞ്ചാര മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും: ഡോ: രവി പിള്ള
തിരുവനന്തപുരം : കേരളത്തിന്റെ ലോകോത്തര നിലവാരമുള്ള പുരോഗതിയ്ക്കായി വിനോദ സഞ്ചാര മേഖലയ്ക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പിന്റെ തലവനുമായ ഡോ.ബി.രവി പിള്ള അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ‘കേരള ലുക്സ് എഹെഡ്’ എന്ന സംവാദ പരിപാടിയിലാണ് രവി പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ പ്രമുഖരായ വ്യവസായികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തിയ സംവാദ പരിപാടിയായിരുന്നു ”കേരള ലുക്സ് എഹെഡ്”. ചര്‍ച്ചയില്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുന്ന ഒട്ടനവധി…
Read More »