Books
വെച്ചൂച്ചിറയുടെ പുസ്തകം വെള്ളാപ്പള്ളി പ്രകാശനം ചെയ്യും
കൊല്ലം : എസ്എന്‍ഡിപി യോഗത്തെക്കുറിച്ചും എന്‍എസ്എസിനെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് രചനാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പീതപതാകയും സ്വര്‍ണപതാകയും’ എന്ന പുസ്തകം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യും.പ്രസ്സ് ക്ലബ്ബില്‍ നാളെ വൈകുന്നേരം 3.30 ന് ചേരുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍ പുസ്തകതതിന്റെ ആദ്യപ്രതി സ്വീകരിക്കും. രചനാബുക്‌സ് മേധാവി കെ. ഭാസ്‌കരന്‍ അധ്യക്ഷനായിരിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്…
Read More »ജോയ് ഡാനിയേലിന്റെ ആദ്യ നോവല്‍ ‘പുക്രന്‍’ പ്രകാശിപ്പിച്ചു
സത്യം ഓണ്‍ലൈനില്‍ ‘പ്രവാസത്തിലെ മഞ്ഞുത്തുള്ളികള്‍’ എന്ന കോളം എഴുതിവരുന്ന ജോയ് ഡാനിയേലിന്റെ ആദ്യ നോവല്‍ പ്രകാശനം കാഞ്ഞിരപ്പള്ളി എംഎല്‍എയും, ഗവണ്‍മെന്റ് ചീഫ് വിപ്പുമായ ഡോ.എന്‍ ജയരാജ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു.പ്രവാസികള്‍ ആയിത്തീര്‍ന്നെങ്കിലും എഴുത്തിന്റെ വഴികള്‍ മറക്കാതെ സര്‍ഗ്ഗാത്മകതയെ നന്നായി എഴുതി ഫലിപ്പിക്കുവാനും നാടിന്റെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുവാനും പ്രവാസികള്‍ ശ്രദ്ധ കാണിച്ചിട്ടുണ്ടെന്നും അത്തരത്തില്‍ ഒരെഴുത്തുകാരനാണ് ജോയ് ഡാനിയേല്‍ എന്നും ഡോ: എന്‍. ജയരാജ് അഭിപ്രായപ്പെട്ടു.പത്തോളം സ്ഥലങ്ങളില്‍ മുപ്പത് മണിക്കൂറില്‍ നടക്കുന്ന…
Read More »വയലാര്‍ പുരസ്‌കാരം ബെന്യാമിന്; അവാര്‍ഡ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ക്ക്
തിരുവനന്തപുരം: നാല്‍പത്തിയഞ്ചാം വയലാര്‍ രാമവര്‍മ പുരസ്‌കാരം ബെന്യാമിന്. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് അവാര്‍ഡ്.ആത്മാംശം നിറഞ്ഞ നോവലിനാണ് അംഗീകാരമെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമാണ് പുരസ്‌കാരം. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, കെ ആര്‍ മീര, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ…
Read More »നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് . ഫെബ്രുവരി 14 നാണ് പുസ്തക പ്രകാശന ചടങ്ങ്. വിസ്മയ രചിച്ച കവിതയും പെയിന്റിംഗുമാണ് പുസ്തകത്തിലുള്ളത്. പെന്‍ഗ്വിന്‍ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. മോഹന്‍ലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.വളരെ അപ്രതീക്ഷിതമായാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പിറവിയെടുത്തതെന്നാണ് വിസ്മയ വ്യക്തമാക്കുന്നത്. കവിതാ സമാഹാരം എഴുതണം എന്ന ഉദ്ദേശ്യത്തോടെയല്ല ഇത് എഴുതിയതെന്നും പുസ്തകം വായിക്കുബോള്‍ അത് മനസിലാകുമെന്നും വിസ്മയ പറഞ്ഞു. വളരെ…
Read More »വായനയുടെ മജ്ജയും മാംസവും
മഹേഷ് മാണിക്കം എക്‌സ്‌റേ കിരണങ്ങളെപ്പോലെ പ്രകാശരശ്മികൾ ബോധമണ്ഡലത്തിലേക്കും മനസ്സിന്റെ പരിപക്വ മേഖലകളിലേക്കും കടന്നു ചെന്ന്, ഉദ്ദീപ്തമായ അനന്തമായ ആയിരമായിരം സാധ്യതകളിലേക്ക് നമ്മെ നയിക്കുന്ന മേഖലയാണ് വായന. മലയാളിയെ നവ്യാനുഭൂതിയുടെ ആഖ്യാനതലങ്ങളിലേക്ക് , വായന എന്ന വെളിച്ചത്തിന്റെ ഗോപുരത്തിലേക്ക് കൈപിടിച്ചുനടത്തിയ പി.എൻ പണിക്കരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഏത് മുറിവിനെ ഉണക്കാനും കരിങ്കല്ലിനെ ആർദ്രമാക്കാനും നിശ്ശബ്ദതയെ ഗർജ്ജനമാക്കാനും അശാന്ത മനസ്സിനെ ആർദ്രമാക്കാനും അക്ഷരങ്ങൾക്ക് ശക്തിയുണ്ട്.. മനുഷ്യന് ശാശ്വതമായ മുക്തിയും വിപുലമായ സംസ്‌കാരവും…
Read More »മോദി പിന്നിട്ട ദിവസങ്ങളുടെ വിമര്‍ശനാത്മക വിലയിരുത്തലുമായി ശശി തരൂരിന്റെ പുസ്തകം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു. മികച്ച മാര്‍ക്കറ്റിംഗിന്റെ സഹായത്തോടെയുള്ള വ്യാജനിര്‍മിതിയുടെ പുറത്താണ് മോദിയുടെ നിലനില്‍പ്പെന്ന് പുസ്തകം പരിചയപ്പെടുത്തി ശശി തരൂര്‍ പറഞ്ഞു ‘ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്‌ററര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം…
Read More »